കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്രം; യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തി​യ​ത്. കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ളം; എം.വി ​ഗോവിന്ദൻ

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു. അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്

New Update
govindan

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. 

Advertisment

ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തോ​ട് കേ​ന്ദ്രം യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും കേ​ന്ദ്ര അ​വ​ഗ​ണ​ന ജാ​ഥ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.​ 

കേ​ര​ളം ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം പ​ച്ച​ക്ക​ള​ള​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​യിം​സ് ഉ​ള്‍​പ്പെ​ടെ 29 ആ​വ​ശ്യ​ങ്ങ​ള്‍ കേ​ര​ളം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍​വ​ച്ചി​രു​ന്നു.

അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഇ​ല്ലാ​ത്ത​തി​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ ത​ന്നെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 

ശ്രീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു.

ആ​ര്‍​ആ​ര്‍​ടി​എ​സ് പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. അ​തി​നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ ഉ​പ​രോ​ധം തീ​ര്‍​ത്ത് ത​ക​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment