New Update
/sathyam/media/media_files/YFnok1WET9QXTlMftog4.jpg)
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ അഞ്ച് എംഎല്‍എമാരില്‍ വിജയിച്ചത് രണ്ടു പേര്‍. ഷാഫി പറമ്പില്‍, വി. ജോയ്, കെ.കെ. ശൈലജ ടീച്ചര്‍, എം. മുകേഷ്, കെ. രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരിച്ചത്. ഇതില്‍ ജയിച്ചത് ഷാഫിയും, മന്ത്രി രാധാകൃഷ്ണനും മാത്രം.
Advertisment
വടകരയില്‍ നടന്ന പോരാട്ടത്തില്‍ ഷാഫി പരാജയപ്പെടുത്തിയത് മറ്റൊരു എംഎല്‍എയായ കെ.കെ. ശൈലജയെ. കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും പരാജയപ്പെടുത്തി.
വി. ജോയ് ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോടും, മുകേഷ് കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനോടും പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. ഷാഫിയുടെ മണ്ഡലമായ പാലക്കാടും, രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന ചേലക്കരയിലും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us