തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാൻ്റെ ഓഫീസിലെ പ്യൂണ്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതായി കേസ്. ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയെന്നാണ് കേസ്.
തുടര്‍ന്ന് വി.പി. വിനീത് കൃഷ്ണന്‍ എന്ന പ്യൂണിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ കെഎസ്ഇബി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.