നെയ്മീനല്ലെ എന്ന് പിണറായി', സി. ദിവാകരന്റെ അഭിമുഖത്തിലെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ എ.ഐ വീഡിയോയും ട്രോളുകളുമാക്കി പ്രതിപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍. കടുത്ത അതൃപ്തിയില്‍ സി.പി.എം

നെയ്മീന്‍ പിടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ എ.ഐ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇറക്കിയാണ് പ്രതിപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ ട്രോളുകളാക്കുന്നത്.

New Update
troll

കോട്ടയം:'വിരലിട്ട് അമര്‍ത്തി, നെയ്മീനല്ലെ എന്ന് പിണറായി, ചൂരയാണെന്ന് കണ്ട് കഴിച്ചില്ല' മുഖ്യമന്ത്രി പിണറായി വിജയന്‍ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ അഭിമുഖത്തിലെ പരാമര്‍ശം പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം.

Advertisment

നെയ്മീന്‍ പിടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ എ.ഐ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇറക്കിയാണ് പ്രതിപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ ട്രോളുകളാക്കുന്നത്. 

ഇതിനോടകം വലിയ പ്രചാരം ഇത്തരം ട്രോളുകള്‍ക്കു ലഭിക്കുന്നുണ്ട്.

പിണറായി വിജയന്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്റെ വിവാദ പ്രസ്താവന. 

c divakaran-2

ആനത്തലവട്ടം ആനന്ദന്‍ വി.എസ് പക്ഷക്കാരനായതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാന്‍ നല്‍കിയ ചൂരമീന്‍ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു.

സംഭവത്തില്‍ സി.പി.എം കടുത്ത അതൃപ്തിയിലാണ്. പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തു വന്നിരുന്നു.  'ചില ആളുകള്‍ക്ക് ചില മീനുകള്‍ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നും ഇല്ല

pinarayi

സി ദിവാകരന്റെ പ്രതികരണം ഓര്‍മ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേ' ശിവന്‍ കുട്ടി പ്രതികരിച്ചു.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ പ്രതികരണവുമായി രംഗത്തെത്തി. ദിവാകരനെ തള്ളിയാണ് ജീവയുടെ പ്രതികരണം. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ പിണറായി സഖാവ് ഒരിക്കല്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. 

aanathalavattom anandan

ഭക്ഷണം കഴിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി നോക്കി നില്‍ക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു.

അപ്പോള്‍ അടുത്ത് നിന്ന അമ്മയെ ചൂണ്ടി അച്ഛന്‍ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകന്‍ ജീവ ആനന്ദന്‍ പറയുന്നു.

Advertisment