ന്യൂഡൽഹി: കേരളത്തിനു പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം. എന്‍.ഡി.ആര്‍.എഫില്‍ നിന്നുള്ള അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. 5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത്.
മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. ഗുജറാത്ത് (600 കോടി രൂപ), മണിപ്പുർ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) സംസ്ഥാനങ്ങൾക്കും തുക പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല.