/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ളാ​യ അ​ച്ചു ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.
താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് ഇ​വ​ർ ര​ണ്ടു​പേ​രും പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും, വീ​ട്ടി​ൽ നി​ന്ന് ഞാ​ൻ മാ​ത്രം മ​തി​യെ​ന്നാ​ണ് പി​താ​വും പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.
പാ​ർ​ട്ടി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും പ​ക്ഷേ ഒ​രാ​ളെ കാ​ണു​ക​യു​ള്ളൂ​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.
‘ഇ​ത്തരമൊരു വാ​ർ​ത്ത മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ലേ ഇ​ക്കാ​ര്യം ക​ണ്ടി​ട്ടു​ള്ളൂ. ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​രി​യു​ടെ പേ​രും കേ​ൾ​ക്കു​ന്നു​ണ്ട്. താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് ഇ​വ​ർ ര​ണ്ടു​പേ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വീ​ട്ടി​ൽ നി​ന്ന് ഞാ​ൻ മാ​ത്രം മ​തി​യെ​ന്നാ​ണ് പി​താ​വും പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തേ എ​നി​ക്ക​റി​യൂ. ഇ​ന്ന​ലെ ഒ​രാ​ളു​ടെ പേ​ര്, ഇ​ന്ന് മ​റ്റൊ​രാ​ളു​ടെ പേ​ര് എ​ന്ന നി​ല​യി​ൽ ഇ​റ​ങ്ങി​യാ​ൽ ഞാ​നെ​ന്ത് ചെ​യ്യും. കോ​ൺ​ഗ്ര​സു​കാ​ർ എ​ത്ര​യോ പേ​രു​ണ്ട്. പാ​ർ​ട്ടി​ക്ക് തീ​രു​മാ​നി​ക്കാം, പ​ക്ഷേ ഒ​രാ​ളെ കാ​ണു​ക​യു​ള്ളൂ.’ -ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us