Advertisment

ചാനല്‍ റേറ്റിങില്‍ മീഡിയാവണ്ണിനെയും ന്യൂസ് 18നെയും മറികടന്ന് റിപ്പോര്‍ട്ടര്‍ ഏഴാം സ്ഥാനത്ത് ! ആറും അഞ്ചും സ്ഥാനത്തുള്ള ജനം, കൈരളി ചാനലുകളുമായുള്ളത് നേരിയ വ്യത്യാസം മാത്രം. പാര്‍ട്ടി ചാനലുകളടക്കമുള്ളവരുടെ പ്രേക്ഷക നഷ്ടം മുതലാക്കിയത് റിപ്പോര്‍ട്ടര്‍ ! അടുത്തയാഴ്ച അഞ്ചാം സ്ഥാനത്തേക്കും എത്തിയേക്കും. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും മുന്നേറ്റം തുടരുന്നു ! മനോരമ മൂന്നാം സ്ഥാനത്തും മാതൃഭൂമി നാലാമതും തന്നെ

ഈ സ്ഥിതി മുമ്പോട്ടു പോയാല്‍ അടുത്തയാഴ്ച റിപ്പോര്‍ട്ടര്‍ അഞ്ചാം സ്ഥാനം നേടാനാണ് സാധ്യത.

New Update
tv news channel ratings

കൊച്ചി:  വാര്‍ത്താ ചാനലുകളുടെ ഈ ആഴ്ചത്തെ റേറ്റിങില്‍ മുന്നേറ്റം നടത്തി റിപ്പോര്‍ട്ടര്‍ ടിവി. ചാനല്‍ റീ ലോഞ്ച് ചെയ്തതു മുതല്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന റിപ്പോര്‍ട്ടര്‍ 18.36 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തി. മീഡിയാവണ്‍, ന്യൂസ് 18 ചാനലുകളെയാണ് റിപ്പോര്‍ട്ടര്‍ ഈയാഴ്ച മറി കടന്നത്.

Advertisment

ഈ സ്ഥിതി മുമ്പോട്ടു പോയാല്‍ അടുത്തയാഴ്ച റിപ്പോര്‍ട്ടര്‍ അഞ്ചാം സ്ഥാനം നേടാനാണ് സാധ്യത. നിലവില്‍ റിപ്പോര്‍ട്ടിന് മുന്നില്‍ ആറാം സ്ഥാനത്ത് ജനവും അഞ്ചാം സ്ഥാനത്ത് കൈരളി ന്യൂസുമാണ്. ജനവും റിപ്പോര്‍ട്ടറും തമ്മില്‍ .64 പോയിന്‍ര് മാത്രമാണ് ഈയാഴ്ച വ്യത്യാസം.

അഞ്ചാം സ്ഥാനത്തുള്ള കൈരളി ന്യൂസും റിപ്പോര്‍ട്ടറുമായി 3.64 പോയിന്റാണ് വ്യത്യാസമുള്ളത്. ഇത് അടുത്തയാഴ്ച തന്നെ മറി കടക്കാന്‍ കഴിഞ്ഞേക്കും. 

എആര്‍, വിആര്‍, എക്‌സ് ആര്‍ സംവീധാനങ്ങളുമായി എത്തിയ റിപ്പോര്‍ട്ടര്‍ മീഡിയാവണ്ണിനെയും ന്യൂസ് 18നെയും മറി കടന്നതോടെ ഈ ചാനലുകള്‍ കടുത്ത പ്രതിസന്ധിയിലാകും. കൈരളി, ജനം, ന്യൂസ് 18, മീഡിയാ വണ്‍ ചാനലുകളുടെ പ്രേക്ഷകരെയാണ് റിപ്പോര്‍ട്ടര്‍ കൊണ്ടുപോയതെന്ന് വ്യക്തം. 

അതേസമയം ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് നിലനിര്‍ത്തി. 115 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. അതേസമയം 102 പോയിന്റോടെ ട്വന്റി ഫോര്‍ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണത്തില്‍ ഇരു ചാനലിനും നേരിയ കുറവുണ്ട്. 

മനോരമ ന്യൂസാണ് മൂന്നാമത്. 68 പോയിന്റുള്ള മനോരമയ്ക്ക് റേറ്റിങില്‍ കാര്യമായ പ്രേക്ഷക നഷ്ടമുണ്ടായില്ല. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 54 പോയിന്റാണുള്ളത്.   

കഴിഞ്ഞയാഴ്ച ഉമ്മന്‍ചാണ്ടിയുടെ മരണവും സംസ്‌ക്കാരവുമൊക്കെയായി നിരവധി പ്രേക്ഷകര്‍ വാര്‍ത്താ ചാനലുകളിലേക്ക് വന്നെങ്കിലും അവരൊക്കെ ഈയാഴ്ച വിനോദ ചാനലിലേക്ക് തന്നെ മടങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

asianet news media one reporter manorama news
Advertisment