സ്കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം; തര്‍ക്കമുണ്ടായത് പോയിന്റിനെ ചൊല്ലി; വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളും

സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം

New Update
kerala police1

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

Advertisment

ജി.വി.രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ് പ്രതിഷേധമുണ്ടായത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. 

ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ ജി.വി രാജ സ്‌കൂളിന്റെ പേരില്ലായിരുന്നു എന്നാണ് ആരോപണം. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ ഇടപെടലാണെന്നാണ്‌ പരാതി.

വിദ്യാർഥികൾ പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.  വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്.

Advertisment