ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 സീറ്റുകളിലെ തോൽവി ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഡൽഹിയിൽ നല്ല ചൂടാണല്ലോ എന്നും മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.