വയനാട് ഉരുള്‍പൊട്ടല്‍: ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ക്യാമ്പിലെ ഭക്ഷണത്തിന്റെ ​ഗുണനിലവാരം ഉറപ്പാക്കും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ എന്ന് പരിശോധിക്കും, പരിശോധന ത്വരിതപ്പെടുത്തും-മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിലെ ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update
cm pinarayi vijayann

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തി ഐഡൻറിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണത്തിന്റെ ​ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകി. തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisment