കോഴിക്കോട്: മലപ്പുറത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസ് എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി. ജയരാജന്റെ 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂടാ. ഇസ്‌ലാമിലെ ആർഎസ്എസ് ആണ് ജമാഅത്തെ ഇസ്‌ലാമി. തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് ഇത്തിരി വൈകിയതാണ്. അതാണോ പൂരം കലങ്ങലെന്നും മുഖ്യമന്ത്രി ചോദിച്ചു.