കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു സഹായവും നല്‍കിയില്ല, വയനാട്ടിലെ ഹതഭാഗ്യരെ കൈവിടില്ല-മുഖ്യമന്ത്രി

മുണ്ടക്കൈ–ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update
cm pinarayi vijayann

ആലപ്പുഴ: മുണ്ടക്കൈ–ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങളുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയത് നല്ല കാര്യം. അത് കേരളത്തിനും അര്‍ഹതപ്പെട്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

നേരത്തേ ദുരന്തങ്ങൾ ഉണ്ടായപ്പോഴും കേന്ദ്ര സർക്കാർ കേരളത്തോടു നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സ്ഥലം കണ്ടെത്തി. ആ സ്ഥലം ഉടന്‍ ഏറ്റെടുക്കും. വയനാട്ടിലെ ഹതഭാഗ്യരെ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment