കോൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ കൊഴുക്കുന്നു. സമുദായ നേതാക്കളുടെ നടപടി ന്യായീകരിച്ച് സുധാകരനും ചെന്നിത്തലയും. സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനം തള്ളി കെ.പി.സി.സി അദ്ധ്യക്ഷൻ. സി.പി.എം തന്ത്രമെന്ന് കെ.സി വേണുഗോപാൽ. വിമർശനങ്ങൾ സ്വാഗതം ചെയ്ത് സതീശനും

New Update
kc venugopal vd satheesan k sudhakaran ramesh chennithala

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി തുടങ്ങിവെച്ച മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ നേതാക്കളുടെ അഭിപ്രായപ്രകടനത്തോടെ കൊഴുക്കുന്നു.

Advertisment

ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും കളം നിറയുമ്പോൾ നിലവിലെ ചർച്ചകൾ സി.പി.എം തന്ത്രമെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇതിനെ തള്ളുകയും ചെയ്തു.


സതീശൻ തറ നേതാവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനെയെ സുധാകരൻ തള്ളിക്കളഞ്ഞിട്ടുണ്ട്. പുന:സംഘടന ചർച്ചകൾ നടക്കുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി സാമുദായിക നേതൃത്വങ്ങൾ രംഗത്തിറങ്ങിയതിനെ എ.ഐ.സി.സി നേതൃത്വം സംശയദൃഷ്ടിയോടെയാണ് കാണുന്നത്.


chennithala vd satheesan k sudhakaran

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാർ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സംഘടന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന സമയത്ത് തന്നെ എൻ.എസ്.എസ്,

എസ്.എൻ.ഡി.പി പോലെയുള്ള പ്രമുഖ സാമുദായിക സംഘടനകൾ രമേശിനൊപ്പമെന്ന ധാരണ രാഷ്ട്രീയമായി സൃഷ്ടിക്കാൻ നടക്കുന്ന നീക്കം അവരും കൃത്യമായി വിലയിരുത്തുന്നുണ്ട്.

എ.ഐ.സി.സിയുടെ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തന്ത്രപൂർവ്വമാണ് വാർത്തകളെ നേരിട്ടത്. വെള്ളാപ്പള്ളി നടേശനെ നേരിട്ട് വിമർശിക്കാതെ വാർത്തകളെ തള്ളിക്കളയുന്ന രാഷ്ട്രീയം അദ്ദേഹം പുറത്തെടുത്തതും ശ്രദ്ധേയമാണ്.


നിലവിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ സി.പി.എം അജൻഡയുടെ ഭാഗമായാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം കൃത്യമായ സന്ദേശമാണ് നൽകുന്നത്. 


d

റിപ്പോർട്ടർ ചാനലിന്റെ മോർണിംഗ് ഷോ പരിപാടിയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷനോവ് വി.ഡി സതീശനെ നിശിതമായി വിമർശിച്ചിട്ടും പ്രതിപക്ഷനേതാവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തിരികെ വിമർശിക്കാൻ തയ്യാറാവാത്തതും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. 

നിലവാരം കുറഞ്ഞ രീതിയിലുള്ള വെള്ളാപ്പള്ളിയുടെ വിമർശനത്തിന് മറുപടി നൽകേണ്ടെന്നാണ് സതീശൻ ക്യാമ്പിന്റെ തീരുമാനം.

സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുമായി നല്ല രീതിയിൽ ആശയവിനിമയം നടക്കുമ്പോൾ അതില്ലാതാക്കാൻ പാർട്ടിയിശല ഒരു വിഭാഗത്തിന്റെ തിരക്കഥയുടെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ വിമർശനമെന്നും സതീശൻ പക്ഷം വിലയിരുത്തുന്നു. ഇക്കാര്യങ്ങൾ ഹൈക്കമാന്റിനെ ധരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Advertisment