/sathyam/media/media_files/8PQVRrJbuayuU0pRA0R4.jpg)
കോട്ടയം: പെരുമാറ്റചട്ടം നിലവില്‍ വരാന്‍ ആഴച്കള്‍ മാത്രം, ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്.
സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനു വൈമനസ്യമുണ്ട്. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന ഇടുക്കി, കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂര്‍, മണ്ഡലങ്ങളും കോണ്‍ഗ്രസ് നോട്ടമിട്ടിട്ടിരിക്കുന്നത്.
നേരത്തെ ലക്ഷ്യംവെച്ചിരിക്കുന്ന സീറ്റുകള്‍ക്ക് പുറമെ ഇരിങ്ങാലക്കുടയും ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിടിച്ചെടുക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
സീറ്റുകൾ വിട്ടുകൊടുക്കില്ലെന്നു കേരളാ കോണ്‍ഗ്രസും വിട്ടുകിട്ടിയേ മതിയാവൂ എന്നു കോണ്‍ഗ്രസും നിലപാട് സ്വീകരിച്ചതോടെ യു.ഡി.എഫ് സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുകയാണ്.
കോട്ടയം ജില്ലയില്‍ ചങ്ങനാശേരി സീറ്റ് വിട്ടു നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് ഏറെക്കുറേ തയാറാണ്.
എന്നാല്‍,ഏറ്റുമാനൂര്‍ നല്‍കിയൊരു പ്രശ്നപരിഹാരമില്ലെന്ന നിലപാടിലാണു പി.ജെ. ജോസഫ്.
സീറ്റ് മോഹിക്കുന്ന ഒന്നിലേറെ പ്രാദേശിക കേരളാ കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഏറ്റുമാനൂരില്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മത്സരിച്ചേക്കും.
അതേസമയം, ഏറ്റുമാനൂര്‍ വിട്ടു നല്‍കിയാല്‍ പകരം പൂഞ്ഞാര്‍ വേണമെന്ന നിലപാട് ഒരു വിഭാഗം കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് ഇതിനു തയാറല്ല. വരും ദിവസങ്ങളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകും. സീറ്റുകളില്‍ വിജയ സാധ്യത മാത്രം നോക്കിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാതിരിക്കാന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന നേതാക്കള്‍ ജോസഫ് ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിൻ്റെ സമ്മർദങ്ങൾക്ക് വൈകാതെ ജോസഫ് ഗ്രൂപ്പ് വഴങ്ങുമെന്നു കോൺഗ്രസ് നേതാക്കൾക്ക് പ്രതീക്ഷയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us