പത്തുവര്‍ഷങ്ങള്‍ക്ക് മുന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയും വിലയില്ലായിരുന്നു. ഇന്ന് ഏറ്റവും ചുരുങ്ങിയതു പതിനായിരം രൂപയെങ്കിലും ഒരു മാസത്തെ അടുക്കള ചെലവിനായി വേണം. കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായി വീടുകളിലേക്കെത്തിയ കെ.സി വേണുഗോപാല്‍ എം.പിക്കു മുന്നില്‍ വിലക്കയറ്റിന്റെ ദുരിതം വിവരിച്ചു വീട്ടമ്മമാര്‍. അടുക്കളപ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍, ഭരണസംവിധാനം അതിന്റെ ഏറ്റവും അടിസ്ഥാനതലത്തില്‍ പരാജയപ്പെട്ടു എന്നാണ് അര്‍ഥമെന്നു കെ.സി.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വീട്ടമ്മമാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ആയിരിക്കും മുന്‍ഗണനയെന്നും കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കി

New Update
UD

ആലപ്പുഴ: കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്റെ ദുരിതം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിക്ക് മുന്നില്‍ തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍.

Advertisment

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വീട്ടമ്മമാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ആയിരിക്കും മുന്‍ഗണനയെന്നും കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കി.

 വീട്ടമ്മമാര്‍ എം.പിക്കൊപ്പം ഒരുമിച്ച് അടുക്കളയില്‍ കപ്പപുഴുങ്ങി എല്ലാവരും ചേര്‍ന്നു കഴിക്കുകയും ചെയ്തു.

UD-3

നൂറു രൂപയുമായി അരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം പറഞ്ഞു മടങ്ങേണ്ട ദുരവസ്ഥയാണു മത്സ്യത്തൊളിലാളി കുടുംബാംഗമായ വീട്ടമ്മ റീഫ മേരിക്ക് കെ.സി വേണുഗോപാല്‍ എം.പിയോട് പറയാനുണ്ടായിരുന്നത്.

വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു കെസി വേണുഗോപാല്‍ എംപിയുടെ നയനാവെളി സ്വദേശിയായ റീഫ മേരിയുടെ വീട്ടിലെ സന്ദര്‍ശനം.

പത്തുവര്‍ഷങ്ങള്‍ക്കു മുന്നെ നിത്യോപയോഗ സാധാനങ്ങള്‍ക്ക് ഇത്രയും വിലയില്ലായിരുന്നു.

അന്നൊക്കെ തുടര്‍ച്ചയായി ജോലി ഇല്ലായിരുന്നെങ്കിലും തട്ടിയും മുട്ടിയും ജീവിക്കാമായിരുന്നു.

ഇന്ന് അതല്ല അവസ്ഥ. ഏറ്റവും ചുരുങ്ങിയതു പതിനായിരം രൂപയെങ്കിലും ഒരുമാസത്തെ അടുക്കള ചെലവിനായി വേണം.

 കുട്ടികളുടെ പഠനം, മറ്റുചെലവുകള്‍ എന്നിവയെല്ലാം കൂടിയാകുമ്പോള്‍ ഓരോ മാസത്തെയും അധ്വാനം കൊണ്ടു സാമ്പത്തികമായി മിച്ചം പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

UD-1

ഒരു ചെറിയ പനി വന്നാല്‍ പോലും ചികിത്സയ്ക്കായി പണം കടംമേടിക്കേണ്ട അവസ്ഥയാണെന്നും വീട്ടമ്മ കെ.സിയോട് പറഞ്ഞു.

 പാചകവാതകത്തിനു സബ്സിഡി കുറച്ചതും മണ്ണെണ്ണ നിര്‍ത്തലാക്കിയതും വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വീട്ടമ്മമാര്‍ കെ.സി വേണുഗോപാലിനു മുന്നില്‍ അവതരിപ്പിച്ചു.

UD4

അവശ്യസാധനങ്ങളുടെ വിലകുറച്ചു സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നു വീട്ടമ്മമാരുടെ പരാതികേട്ട കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

വരുമാനം മുന്നോട്ടു പോകാതെ നില്‍ക്കുമ്പോള്‍, അടുക്കള ചെലവുകള്‍ മാത്രമാണു കുതിച്ചുയരുന്നതെന്ന് അദ്ദേഹം കണക്കുകള്‍ സഹിതം സമര്‍ഥിച്ചു.

ഇതു രാഷ്ട്രീയ സമരമല്ല മറിച്ചു സാധാരണക്കാരുടെ കുടുംബങ്ങള്‍ ദിവസേന അനുഭവിക്കുന്ന യാഥാര്‍ഥ്യമാണ്.

ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാണു സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം.

അടുക്കളപ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍, ഭരണസംവിധാനം അതിന്റെ ഏറ്റവും അടിസ്ഥാനതലത്തില്‍ പരാജയപ്പെട്ടു എന്നാണ് അര്‍ഥം,'' കെ.സി. വേണുഗോപാല്‍ പറഞ്ഞു.

kc venugopal mp video call

വിലവിവരങ്ങളും വിലക്കയറ്റത്തിന്റെ കാരണങ്ങളും വിശദീകരിക്കുന്ന 'കേരള കിച്ചണ്‍ ബജറ്റ് വൈറ്റ് പേപ്പറി'ലെ കണ്ടെത്തലുകള്‍ അദ്ദേഹം അവതരിപ്പിച്ചു.

പത്തു വര്‍ഷം നീണ്ട ഭരണത്തില്‍ സാധാരണ കുടുംബത്തിന്റെ മാസ ഭക്ഷണച്ചെലവ് എത്രത്തോളം ഉയര്‍ന്നുവെന്നതും അതിനൊപ്പം യഥാര്‍ഥ വേതനവര്‍ധന എത്രമാത്രം പിന്നിലായെന്നും വൈറ്റ് പേപ്പറില്‍ രേഖപ്പെടുത്തി.

2016 മുതല്‍ അരി, പാചക എണ്ണ, പാല്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, മസാലകള്‍ തുടങ്ങി എല്ലാ അവശ്യസാധനങ്ങള്‍ക്കും ഉണ്ടായ കുത്തനെയുള്ള വില വര്‍ധനവാണ് അടുക്കള ബജറ്റിനെ അസഹ്യമായ നിലയിലേക്ക് എത്തിച്ചതെന്നു രേഖ വ്യക്തമാക്കുന്നു.

supplyco rice

 ശമ്പളക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ജീവിതച്ചെലവ് താങ്ങാനാവുന്നില്ല. 

ദേശീയ ശരാശരിയേക്കാള്‍ കൂടിയ വിലക്കയറ്റമാണു കേരളത്തില്‍ ഇപ്പോഴുള്ളത്. കൃഷിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ചെറുപ്പക്കാര്‍ക്കും എതിരാണു കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍.

''ഇങ്ങനെ ഉള്ള ഒരു സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍, ഒരു തട്ടിക്കൂട്ട് ബജറ്റ് അവതരിപ്പിച്ച് ആരെയാണ് വിഡികളാക്കുന്നത്? അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി വര്‍ഷങ്ങളോളം സമരം ചെയ്തവര്‍ക്ക് എന്തെങ്കിലും വച്ചു നീട്ടുക; എന്നിട്ടു വളര്‍ച്ചാനിരക്ക്, ധനവിനിമയ അനുപാതം, കടബാധ്യതാ ശതമാനം എന്നിങ്ങനെ ആര്‍ക്കും മനസിലാകാത്ത വലിയ കണക്കുകള്‍ പറഞ്ഞു ഭരണപരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുക; ഇതൊക്കെ തന്നെയല്ലേ നാടകം?''

ഇതു വെറും വിലക്കയറ്റ പ്രശ്‌നമല്ലെന്നും, തൊഴില്‍ അസ്ഥിരത, വരുമാനവളര്‍ച്ചയുടെ തളര്‍ച്ച, കുടുംബങ്ങളെ വിലക്കയറ്റത്തില്‍ നിന്നു സംരക്ഷിക്കാനാകാത്ത നയപരാജയം എന്നിവ ചേര്‍ന്നതാണ് ഇന്നത്തെ അഗാധമായ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി.

ശരാശരി മലയാളി കുടുംബങ്ങള്‍ ജീവിക്കുന്നത് അടുക്കളക്കണക്കു പ്രകാരം തന്നെയാണ്.

kc venugopal mp press meet-3

എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ പത്തുവര്‍ഷ ഭരണത്തിനു ശേഷം, ഇന്നു കണക്കുകള്‍ കൂട്ടിയാല്‍ ഒന്നും ശരിയായി വരുന്നില്ലെന്നും കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Advertisment