/sathyam/media/media_files/2025/12/19/maha-2025-12-19-12-38-53.jpg)
മുംബൈ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കിനി​ൽക്കെ മ​ഹാ​രാ​ഷ്ട്രയിൽ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്.
നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അം​ഗം (എംഎൽസി) പ്ര​ദ്ന്യ സ​ത​വ് ആണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നത്.
കോൺഗ്രസ് വിട്ടതിനു പിന്നാലെ പ്ര​ദ്ന്യ നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അ​ഗ​ത്വം രാ​ജി​വ​ച്ചു.
ബിജെപിയും അവരെ നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ബിജെപിയിൽ ചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും വികസന അജണ്ടയുടെ ഭാഗമാകണമെന്നും തന്‍റെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചിരുന്നതായി സതവ് പറയുന്നു.
പ്ര​ദ്ന്യ സ​ത​വി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജീ​വ് സ​ത​വും പാ​ർ​ട്ടി​യി​ൽ ഉ​ന്ന​ത ത​ല​ത്തി​ൽ അ​ടു​പ്പ​മു​ള്ള​യാ​ളാ​യി​രു​ന്നു. ​
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന ഇ​ദ്ദേ​ഹം 2021 ൽ ​കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു.
2017ൽ ​യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ദേശീയ പ്ര​സി​ഡ​ന്‍റാ​യിരുന്ന അദ്ദേഹം ഗു​ജാ​റാ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ര​ജ​നി സത​വ് കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us