തിരുവനന്തപുരത്തും തൃശൂരിലും അന്തർധാരയെന്ന് സിപിഐ സംസ്‌ഥാന കൗൺസിലിൽ  വാദം. സർക്കാരിൻെറ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം എന്നിവ പരാജയ കാരണമായി വിലയിരുത്തി സി.പി.ഐ. ഭരണ വിരുദ്ധ വികാരം തിരിച്ചടിച്ചെന്നും സി.പി.ഐ റിപ്പോർട്ട്

തൃശൂരിൽ സുരേഷ് ഗോപിക്കു പോയ വോട്ടുകൾ ഇത്തവണ തിരിച്ച് എൽഡിഎഫിലേക്കു വന്നതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്ന ചോദ്യം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നു.

New Update
1962473-cpi-binoy-viswam

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്തി സി.പി.ഐ.

Advertisment

സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

എൽ.ഡി.എഫിനെ സ്നേഹിച്ച വിവിധ വിഭാഗങ്ങളിൽ ശക്തമായ വിമർശനം നിലനിൽക്കുന്നുവെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിൽ തെളിയുന്നത്. 

ഇടത് പക്ഷത്തിന് വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങൾ  വോട്ട് ചെയ്തില്ല. മാത്രമല്ല ഇവർ എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാവുന്നത്.

സർക്കാരിൻെറ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂന പക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകൾ എന്നിവ പരാജയ കാരണമായി.

 തൃശൂരിൽ സുരേഷ് ഗോപിക്കു പോയ വോട്ടുകൾ ഇത്തവണ തിരിച്ച് എൽഡിഎഫിലേക്കു വന്നതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്ന ചോദ്യം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നു. 

ബിജെപി-സിപിഎം അന്തർ ധാര ഇതിൽനിന്നു സംശയിക്കണം. മറ്റെവിടെയുമില്ലാത്ത മുന്നേറ്റം ബിജെപി തിരുവനന്തപുരം കോർപറേഷനിൽ നേടിയതിനു പിന്നിലും അന്തർധാരയാണോ എന്ന ഗുരുതരമായ ചോദ്യവും ഉയർന്നു. തോൽവിയെക്കാൾ അപകടം ഇടതുമുല്യങ്ങളിൽനിന്നും നിലപാടുകളിൽനിന്നുമുള്ള വ്യതിചലനമാണെന്ന ഉത്കണ്ഠയും യോഗം പങ്കിട്ടു.

CPI

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണം. അതു സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്നുള്ള അഭിപ്രായവും യോഗത്തിൽ ഉയർന്നു.
 
 പിണറായി- വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്ത‌ത്. അത് കിട്ടിയില്ല. ന്യൂനപക്ഷം ശത്രുക്കളുമായി. 

എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഈ ശൈലി തിരുത്തണ മെന്നു പറയാൻ സിപിഎമ്മിനു ധൈര്യമില്ല. അവർക്ക് സാധിക്കുന്നില്ലെങ്കിൽ സിപിഐ എങ്കിലും ചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു കടക്കാൻ യോഗം തീരുമാനിച്ചു. സിപിഎം മത്സരിക്കുന്ന 25 സീറ്റുകളിലെ ചുമതലക്കാരെയും നിശ്ചയിച്ചു.

Advertisment