തൃശൂരും, മാവേലിക്കരയിലും വിജയം ഉറപ്പ്; തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നും പ്രതീക്ഷ ! മൂന്ന് സീറ്റുകളില്‍ വിജയസാധ്യതയെന്ന് സിപിഐ; എല്‍ഡിഎഫിന് 12 സീറ്റ് ലഭിക്കുമെന്നും വിലയിരുത്തല്‍

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുമെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് വിലയിരുത്തി. സംസ്ഥാനത്ത് ഇടതുമുന്നണി 12 സീറ്റുകള്‍ നേടുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
cpi1

തിരുവനന്തപുരം: മത്സരിച്ച നാലു സീറ്റുകളില്‍ മൂന്നിലും വിജയപ്രതീക്ഷയുമായി സിപിഐ. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണെന്നാണ് സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തൽ.  തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയും പാർട്ടി നേതൃത്വം പങ്കുവച്ചു.

Advertisment

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുമെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് വിലയിരുത്തി. സംസ്ഥാനത്ത് ഇടതുമുന്നണി 12 സീറ്റുകള്‍ നേടുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍.

ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട്, കോഴിക്കോട് സീറ്റുകളിലും ഇടതു മുന്നണിക്ക്  വിജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. 

Advertisment