കൊല്ലം: സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപോർട്ട് ചോർന്നതിൽ സി.പി.എം അന്വേഷണം പ്രഖ്യാപിച്ചക്കും.
പ്രവർത്തന റിപോർട്ടും മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയും വ്യാപകമായി ചോർന്നിരുന്നു. സെസ് ഈടാക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും എല്ലാം പുറത്തുവന്നത് പാർട്ടിക്ക് ക്ഷീണമായിരുന്നു.
സംസ്ഥാന സമ്മേളന റിപോർട്ട് മോഷണം പോയതും അന്വേഷണം നടത്താൻ പ്രേരണയായിട്ടുണ്ട്. വെളളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയോഗം അന്വേഷണം നടത്താൻ തീരുമാനം എടുത്തേക്കും.
തിരുവനന്തപുരത്തെ പാർട്ടിയുടെ പ്രമുഖ നേതാവിൻെറ പ്രവർത്തന റിപോർട്ടും ബാഗുമാണ് സമ്മേളനം നടന്ന സി.കേശവൻ സ്മാരക ടൗൺ ഹാളിൽ നിന്ന് നഷ്ടപ്പെട്ടത്.
തൊട്ടടുത്ത ദിവസം രാവിലെ ഒരു വാർത്താ ചാനലിൽ റിപോർട്ടിൻെറ പേപ്പറുകൾ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ റിപോർട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം പുറത്തായതോടെയാണ് കൂടുതൽ പേജുകൾ പുറത്തുവരാതിരുന്നതെന്നാണ് നേതൃത്വത്തിൻെറ അനുമാനം.
/sathyam/media/media_files/2025/03/10/samme-529713.webp)
റിപോർട്ട് ആരെങ്കിലും എടുത്ത് ചാനലിന് നൽകിയതാണോയെന്നും സംശയിക്കുന്നുണ്ട്. ഉൽഘാടന ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് റിപോർട്ട് നഷ്ടപ്പെട്ടതെന്നാണ് നേതാവ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഉൽഘാടന ദിവസം പ്രതിനിധികളെ കൂടാതെ സമ്മേളനം കാണാൻ വന്നവരും ചില മാധ്യമ പ്രവർത്തകരും ഉച്ചഭക്ഷണം കഴിക്കാൻ ഹാളിൽ പ്രവേശിച്ചിരുന്നു.
ഇതാണ് സംശയത്തിന് ഇടയാക്കിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ റിപോർട്ട് ഒരു ചാനലിൽ വരിക കൂടി ചെയ്തപ്പോൾ നേതാക്കളുടെ സംശയം ബലപ്പെട്ടു.
ബ്രേക്കിങ്ങ് ന്യൂസിന് വേണ്ടി എന്തും ചെയ്യുന്ന ഈ ചാനൽ പ്രതിനിധികൾ മറ്റേതെങ്കിലും ആളുകളെ നിയോഗിച്ച് റിപോർട്ട് തട്ടിയെടുത്താണോയെന്ന സംശയം വരെ നേതാക്കൾക്കുണ്ട്.
മുൻപ് നടന്ന ചില സമ്മേളന കാലത്ത് ഇതേ ചാനൽ സമാനമായ രീതിയിൽ റിപോർട്ട് തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും നേതാക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
/sathyam/media/media_files/2025/03/10/sammelanamt-939191.webp)
റിപോർട്ടടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം നേതാവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും പിന്നീട് കിട്ടിയെന്നാണ് പറയുന്നത്.
എന്നാൽ റിപോർട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടുവെന്ന് തന്നെയാണ് മറ്റ് നേതാക്കൾ പറയുന്നത്. വാർത്ത ചോർച്ച തടയാൻ സമ്മേളന ഹാളിനകത്ത് സേവനത്തിന് നിയോഗിച്ച റെഡ് വാളന്റിയർമാരുടെ ഫോൺ വാങ്ങിവെച്ചിരുന്നു.
/sathyam/media/media_files/2025/03/10/samm-895591.webp)
എന്നാൽ വാർത്ത ചോർച്ച യഥേഷ്ടം നടന്നുകൊണ്ടിരുന്നു. ചോർച്ച പ്രതിനിധികൾ വഴി തന്നെയാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
തങ്ങളുടെ ഫോൺ വാങ്ങിവെച്ചിട്ടും പിന്നെയെങ്ങനെയാണ് വാർത്ത ചോരുന്നതെന്ന് റെഡ് വളന്റിയർമാർ നേതാക്കളോട് ചോദിക്കുകയും ചെയ്തിരുന്നു.