സിപിഎം സംസ്ഥാന സമ്മേളനം നിയന്ത്രിക്കുന്നതിനും പതാക ഉയർത്തുവാനും പാർട്ടി നിയോ​ഗിച്ചത് എ.കെ ബാലനെ. നേതൃസമിതികളിൽ നിന്ന് ഒഴിയുന്ന മുതിർന്ന നേതാവിന് ഇത് പാർട്ടി നൽകുന്ന ആദരവ്. പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എം.വി ​ഗോവിന്ദൻ സംഘടനാ റിപോർട്ട് അവതരിപ്പിക്കും. ഇക്കുറിയും ഇളവ് ലഭിച്ച പിണറായി 'നവകേരളത്തിൻെറ പുതുവഴികൾ' അവതരിപ്പിക്കും

New Update
d

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം വ്യാഴാഴ്ച തുടങ്ങും. കോടിയേരി ബാലകൃഷ്ണൻെറ പേരിലുളള സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് എ.കെ ബാലൻ പതാക ഉയർത്തും.

Advertisment

പ്രതിനിധി സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയത്തിന് നേതൃത്വം നൽകുന്നതും എ.കെ.ബാലനാണ്. പ്രായപരിധിയിൽ ഇത്തവണ നേതൃസമിതികളിൽ നിന്ന് ഒഴിയുന്ന എ.കെ.ബാലന് ഉചിതമായ ആദരം നൽകുന്നതിൻെറ ഭാഗമായാണ് പതാക ഉയർത്തുന്നതിനും സമ്മേളനത്തെ നിയന്ത്രിക്കുന്നതിനും അദ്ദേഹത്തെ നിയോഗിച്ചത്.


പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനത്തിൻെറ ഉൽഘാടകൻ. ഉൽഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രാഷ്ട്രീയ സംഘടനാ റിപോർട്ട് അവതരിപ്പിക്കും.


അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള കാഴ്ചപ്പാട് സംബന്ധിച്ച പുതിയ രേഖയും അവതരിപ്പിക്കും. നവകേരളത്തിൻെറ പുതുവഴികൾ എന്നാണ് രേഖയുടെ പേര്.

അദ്യദിവസം റിപോർട്ട് അവതരണവും ഗ്രൂപ്പ് ചർച്ചയും മാത്രമേയുളളു. വെളളിയാഴ്ച രാഷ്ട്രീയ സംഘടനാ റിപോർട്ടിന്മേലുളള പൊതുചർച്ച നടക്കും. എട്ടാം തീയതി ശനിയാഴ്ച നവകേരള രേഖയിന്മേലുളള ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്.

അതേ ദിവസം തന്നെ പ്രവർത്തന റിപോർട്ടിന്മേലുളള ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉപരി കമ്മിറ്റിയെ സംബന്ധിച്ച വിമർശനങ്ങൾക്ക് പ്രകാശ് കാരാട്ടും മറുപടി പറയും. സമ്മേളനത്തിൻെറ അവസാന ദിവസമാണ് നവകേരള രേഖയിന്മേലുളള പൊതുചർച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുക.

Advertisment