/sathyam/media/media_files/2025/03/08/WCT9D3cV8kebSLxk1Ihq.webp)
കൊല്ലം: പുതിയ സംസ്ഥാന കമ്മിറ്റിയെ നാളെ തിരഞ്ഞെടുക്കാനിരിക്കെ സി.പി.എമ്മിൽ ചർച്ച സജീവമായി. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും ആരൊക്കെ പുതുതായി എത്തും എന്നതിലാണ് പാർട്ടിയിൽ ചർച്ച കൊഴുക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റിനെ നാളെ തന്നെ തിരഞ്ഞെടുക്കുമോ എന്നതിൽ ഇതുവരെ പാർട്ടി നേതൃത്വം സ്ഥിരീകരണം നൽകിയിട്ടില്ല.
മന്ത്രി എം.ബി.രാജേഷ്, കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനൻ, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി, രാജ്യസഭാംഗം എ.എ.റഹീം എന്നിവരുടെ പേരുകളാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 5 ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളാകുമെന്ന് ഉറപ്പാണ്. കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, വയനാട് ജില്ലാ സെക്രട്ടറി കെ. റഫീക്ക്,
മലപ്പുറം ജില്ലാ സെക്രട്ടറി വി. പി.അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗത്വം ഉറപ്പാക്കിയത്.
മന്ത്രിമാരായ ഡോ.ആർ.ബിന്ദു, വീണാ ജോർജ്, എം.എൽ.എമാരായ ഡി.കെ.മുരളി, എം നൗഷാദ്, പി.പി.ചിത്തരഞ്ജൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സംസ്ഥാന പ്രസിഡൻറ് വി.വസീഫ്, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറ് കെ.അനുശ്രീ, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് നിധീഷ് നാരായണൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിൽ എത്താൻ സാധ്യതയുളളവരാണ്.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്. ആർ. അരുൺബാബു, മഹിള അസോസിയേഷൻ നേതാക്കളായ ഡോ.സുകന്യ, എസ്.കെ പ്രീജ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ,
ആലപ്പുഴയിൽ നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച് ബാബുജാൻ എന്നിവരും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാൻ സാധ്യതയുളളവരാണ്.
നിലവിൽ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെ സ്ഥിരാംഗങ്ങളാക്കും.