Advertisment

വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ല, ഇല്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ല ! തിരുത്തിയേ പറ്റൂ: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ രൂക്ഷ വിമര്‍ശനം

ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്നും യോഗം വിലയിരുത്തി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു

New Update
cpm

തിരുവനന്തപുരം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്നും സ്വയം വിമര്‍ശനം പ്രധാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.

വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുത്. ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങള്‍ പ്രതികരിച്ചു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു.  ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്നും യോഗം വിലയിരുത്തി.

 

Advertisment