സ്വർണ്ണക്കൊള്ളയില്‍ ചര്‍ച്ചയാകുന്നത് സി.പി.എമ്മിന്റെ അവിശ്വാസം. വിശ്വാസമില്ലാത്തവരെ എന്തിന് ദേവസ്വം ഭരണമേൽപ്പിക്കുന്നുവെന്നത് ഗൌരവമേറിയ ചോദ്യം.  ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്ത എംഎല്‍എമാരെ രാഷ്ട്രീയ വനവാസത്തിനയച്ച സിപിഎം മോഡൽ ഭരണം ദേവസ്വം ബോർഡിൽ വേണ്ടെന്നും വിമര്‍ശനം. 'പോത്തിനെന്ത് ഏത്തവാഴ ? ' എന്ന് പറയുമ്പോലെ വിപ്ലവ പാര്‍ട്ടിക്കെന്ത് വിശ്വാസം എന്ന സ്ഥിതിയെന്നും വിമര്‍ശകര്‍

വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ആശയത്തിൽ അടിയുറച്ച് നിൽക്കുന്ന സി.പി.എമ്മിന് ദൈവവിശ്വാസത്തിലുള്ള കുറവാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഫലിക്കുന്നുവെന്നതാണ് പൊതുവേയുള്ള സംസാരം

New Update
cpm

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രകാര്യങ്ങളിലുള്ള സി.പി.എമ്മിന്റെ അവിശ്വാസം ചർച്ചയാക്കി പ്രതിപക്ഷം. 

Advertisment

GOLD-PLSTE

വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ആശയത്തിൽ അടിയുറച്ച് നിൽക്കുന്ന സി.പി.എമ്മിന് ദൈവവിശ്വാസത്തിലുള്ള കുറവാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഫലിക്കുന്നുവെന്നതാണ് പൊതുവേയുള്ള സംസാരം. സഖാക്കള്‍ക്ക് വിശ്വാസം എന്നാല്‍ 'പോത്തിന് എന്ത് ഏത്തവാഴ' എന്ന് ചോദിക്കുന്നതുപോല്‍ ആണെന്നാണ് പൊതുവായുള്ള വിമര്‍ശനം,

bnd

അമ്പലങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തരിമ്പും വിശ്വാസമില്ലാത്ത സി.പി.എമ്മിന്റെ ഭരണകാലത്താണ് യുവതികളെ ശബരിമലയിൽ കേറ്റിയതെന്ന വാദവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ശബരിമലയിലെ യുവതീപ്രവേശനത്തിൽ വി.എസ്, പിണറായി സർക്കാരുകൾ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിൽ വൈരുദ്ധ്യാത്മക ഭൗതിക വാദം ഒളിച്ചു കടത്തുന്നുവെന്ന വാദവും യു.ഡി.എഫ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

UDF

2006ലെ നിയസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സി.പി.എം സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു.

'സഖാക്കൾ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെ അപമാനിക്കാൻ ഒരു പ്രയാസവുമുണ്ടായില്ല' -എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. 

cpm Untitledtrump

അംഗങ്ങൾ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

2006 നവംബർ 4, 5 തീയതികളിൽ എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം വിശ്വാസികളായ ഇരു എംഎൽഎമാരെ നിശിതമായി വിമർശിച്ചു. 

വെറും ശാസനയിൽ നിൽക്കാതെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന വിധം പാർട്ടി ഇടപെടൽ നടത്തിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അന്നത്തെ സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു- 'പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്. പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എം മോനായി, ഐഷാ പോറ്റി എന്നിവർ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവെച്ച അപമാനമായിരുന്നു. ..

ayisha

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്നു നടിക്കരുത്'.

ഒറ്റ തവണത്തേതിന് ശേഷം മോനായി പിന്നെ നിയമസഭ കണ്ടിട്ടില്ല. കുന്നത്തുനാട് സംവരണ മണ്ഡലമായപ്പോൾ സീറ്റ് നഷ്ടപ്പെട്ട മോനായിക്ക് മറ്റ് മണ്ഡലങ്ങൾ നൽകാനോ പാർട്ടിതലത്തിൽ മറ്റെവിടെയെങ്കിലും സ്ഥാനം നൽകാനോ സിപിഎം തയ്യാറായില്ല. 

CPM

പാർട്ടി അവഗണനയിൽ മനംനൊന്ത് 2012 ന് ശേഷം മോനായി പാർട്ടി അംഗത്വം പുതുക്കിയതുമില്ല. അങ്ങനെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാർട്ടിക്ക് പുറത്തേയ്ക്കുള്ള വഴിയാണ് മോനായിക്ക് സിപിഎം കാണിച്ചുകൊടുത്തത്. 

ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് നിയമസഭയിലെത്തിയ ഐഷാ പോറ്റി അതിവേഗം തന്നെ കൊട്ടാരക്കരയിലെ ജനകീയയായി മാറിയിരുന്നു. അടുത്ത തവണ ദൃഢപ്രതിജ്ഞ ചെയ്ത് ഐഷാ പോറ്റി പാർട്ടിയുടെ വഴിക്ക് വന്നു. 

ayisha

പിന്നെയും രണ്ട് തവണ കൂടി മൽസരിക്കാൻ പാർട്ടി അവസരം നൽകിയെങ്കിലും 2016 ൽ സീനിയറായ എംഎൽഎയ്ക്ക് മുന്നിലെത്തിയ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കന്നിനിയമസഭാ പ്രവേശനത്തിലെ ആ കയ്യബദ്ധമായിരുന്നു. നിലവിൽ അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച് അഭിഭാഷക വൃത്തിയിലേക്ക് തന്നെ മടങ്ങിപ്പോയിട്ടുണ്ട്.

ശബരിമലയിൽ അടക്കം ഭരണം നടത്തുന്ന ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നിയമസഭയിൽ വിജയിച്ചു വന്ന ഹിന്ദു അംഗങ്ങളാണ്.

sabarimala

 എന്നാൽ സി.പി.എം ഭരണത്തിലേറുമ്പോൾ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയടക്കമുള്ളവർ അവിശ്വാസികളാണെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ സി.പി.എം മോഡൽ ഭരണം ഇനി ദേവസ്വം ബോർഡുകളിൽ വേണ്ടെന്ന വാദമാണ് യു.ഡി.എഫിൽ നിന്നും ഉയരുന്നത്.

Advertisment