/sathyam/media/media_files/5FrhynG0akShrToNEbDA.jpg)
തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെയുള്ള വിവാദങ്ങളും പാർട്ടിയിലെ വിഭാഗീയതയും ശക്തമായി നിൽക്കെ സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ചൊവ്വാഴ്ച തു​ട​ക്ക​മാ​കും.
വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ൽ ഏ​രി​യാ ക​മ്മി​റ്റി അ​ട​ക്കം പി​രി​ച്ചു​വി​ട്ട കൊ​ല്ല​ത്താ​ണ് ആ​ദ്യ സ​മ്മേ​ള​നം. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം വിലയിരുത്തിയുള്ള വിമർശനങ്ങളും സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്രതിനിധികൾ ഉന്നയിച്ചേക്കും.
നാ​ളെ മു​ത​ൽ ഡി​സം​ബ​ര്‍ 12 വ​രെ കൊ​ട്ടി​യം മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി​യി​ലെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ന​ഗ​റി​ലാ​ണ് കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം.
പി​ബി അം​ഗം എം.​എ.​ബേ​ബി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ 450 പ്ര​തി​നി​ധി​ക​ള്‍ ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ ഇ​ല്ല എന്നതാണ് ശ്രദ്ദേയം.
സ​മ്മേ​ള​നം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച കു​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഏ​ഴ് അം​ഗ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യാ​ണ് നി​ല​വി​ല്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.