/sathyam/media/media_files/2025/10/28/pinarai-vijayan-binoy-viswam-2-2025-10-28-18-34-32.jpg)
തിരുവനന്തപുരം : സർക്കാർ തിടുക്കത്തിൽ ഒപ്പുവച്ച പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക എളുപ്പമല്ലെന്ന് വന്നതോടെ, മന്ത്രിസഭാ ഉപസമിതിയെ പഠനത്തിന് നിയോഗിച്ച മുഖ്യമന്ത്രിയുടെ തന്ത്രം സി.പി.ഐയെ മെരുക്കാനുള്ള കൗശലം മാത്രമായി ഒതുങ്ങും.
/filters:format(webp)/sathyam/media/media_files/2025/09/12/sivankutty-2025-09-12-00-51-33.png)
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചെയർമാനായ കമ്മിറ്റിയാണ് പി.എം ശ്രീയെക്കുറിച്ച് പഠിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമേ സമിതിയുടെ റിപ്പോർട്ട് വരൂ. ചിലപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് വരെ റിപ്പോർട്ട് വന്നില്ലെന്നുമിരിക്കും.
കരാറിൽ നിന്ന് പിന്മാറാൻ കേന്ദ്രം സജ്ജമാവില്ലെന്നാണ് സൂചന. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്.
/filters:format(webp)/sathyam/media/media_files/2025/05/30/asV0AY6PdT9XiVvNs6du.jpg)
ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു മാത്രമാണു കരാർ പിൻവലിക്കാനും റദ്ദാക്കാനുമുള്ള അവകാശമെന്നായിരുന്നു മറുപടി.
കരാർ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റമോ പരിഷ്കാരമോ വേണമെങ്കിൽ മാത്രം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ചുള്ള അനുമതിയോടെ നടത്താം.
ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് വരെ സി.പി.ഐയെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണ് മന്ത്രിസഭാ ഉപസമിതിയുടെ പഠനം എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/24/pm-shri-cpi-2025-10-24-15-58-31.jpg)
പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്എക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു.
515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26നു പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ട കേരളം അതിൽ നിന്ന് പിന്മാറിയാൽ മറ്റ് പദ്ധതികൾക്കുള്ള ഫണ്ടും ലഭിക്കാനിടയില്ല.
അതേസമയം, സി.പി.ഐയ്ക്ക് രാഷ്ട്രീയമായി അൽപ്പം നേട്ടമുണ്ടായി എന്നത് മാത്രമാണ് പി.എം ശ്രീ വിവാദം കൊണ്ടുള്ള മെച്ചം.
ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം സർക്കാരിന്റെ എല്ലാ നിലപാടുകളെയും കണ്ണും പൂട്ടി പിന്തുണയ്ക്കുന്നു എന്നതായിരുന്നു. പാർട്ടിയുടെ മുഖം നഷ്ടപ്പെടുത്തുന്നു എന്നും വിമർശിച്ചു.
/filters:format(webp)/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
പക്ഷെ പി.എം.ശ്രീ വിഷയത്തിൽ തുടക്കം മുതൽ സുവ്യക്തമായ നിലപാട് സ്വീകരിക്കുകയും എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ ബിനോയിയുടെ ഇമേജ് ഉയർന്നു.
പാർട്ടിക്ക് പുറമെ വിദ്യാർത്ഥി ,യുവജന വിഭാഗങ്ങളായ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും കളത്തിലിറങ്ങിയതോടെ പാർട്ടിക്ക് ആകെ ഉണർവുണ്ടായി.
പാലക്കാട് ബ്രൂവറി അനുവദിക്കുന്നതിനെതിരെ സി.പി.ഐ രംഗത്തു വന്നു, പക്ഷെ അവരുടെ എതിർപ്പ് അവഗണിച്ച് സർക്കാർ മുന്നോട്ടു പോയി.
ലോക് സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയത്തിന് ഒരു കാരണമായ തൃശൂർപൂരം കലക്കലിൽ ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാട് എടുത്തെങ്കിലും അതും സർക്കാർ അവഗണിച്ചു.
/filters:format(webp)/sathyam/media/media_files/2025/09/08/binoy-viswam-cpi-2025-09-08-13-56-18.jpg)
എം.മുകേഷ് എം.എൽ.എയ്ക്കെതിരെ ആരോപണമുയർന്നപ്പോൾ, എം.എൽ.എയുടെ രാജി സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും രാജി വയ്ക്കേണ്ടതില്ലെന്ന് ഉടൻ സി.പി.എം സംസ്ഥാന സെക്രട്ടറി തിരിച്ചടിച്ചു.
/filters:format(webp)/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസിനെ സി.പി.ഐ ശക്തമായി എതിർത്തെങ്കിലും അത് വക വയ്ക്കാതെ നിയമസഭയിൽ ബില്ല് കൊണ്ടുവരികയാണ് സി.പി.എം ചെയ്തത്.
ഇത്തരം സന്ദർഭങ്ങളിലെല്ലാം മുന്നണി മര്യാദയുടെയും അച്ചടക്കത്തിന്റെയും പേരിൽ നിശബ്ദത വഴങ്ങേണ്ടി വന്ന സി.പി.ഐയ്ക്ക് പി.എംശ്രീ തലയുയർത്താനുള്ള അവസരമായി.
അതേസമയം, പി.എം.ശ്രീ പദ്ധതിയിൽ തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/09/16/vd-satheesan-niyamasabha-2025-09-16-19-57-43.jpg)
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെക്കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരും.
പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപ സമിതിയെന്നും മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി ഐ യെ വിദഗ്ദ്ധമായി പറ്റിച്ചെന്നും സതീശൻ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/25/p-k-krishnadas-2025-10-25-01-34-41.png)
പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള കേരള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.
പാവപ്പെട്ട കുട്ടികളുടെ മൗലികാവകാശത്തിന്റെ നിഷേധമാണിത്. സി.പി.ഐ ആവശ്യപ്പെട്ടതു കൊണ്ടാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയതെന്ന് കരുതുന്നില്ല.
തീവ്രവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിലാണ് സർക്കാർ കീഴടങ്ങിയത്. പദ്ധതി കേരളത്തിൽ നടപ്പാക്കും വരെ ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നാണ് അവരുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us