/sathyam/media/media_files/ZlxYIoZw7rjuFE8LMCcU.jpg)
തിരുവനന്തപുരം : സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകൾ സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റികൾ കരിമ്പട്ടികയിൽ പെടുത്തിയ എം കേസിഎൽ എന്ന കമ്പനിക്ക് കൈമാറുന്നു.
ആരോഗ്യ മേഖലയിൽ ഏറെ വിവാദമായ സ്പ്രിഗ്ലർ മോഡലിന് സമാനമായ മറ്റൊരു ഡേറ്റാ തട്ടിപ്പാണ് സർക്കാർ ഉന്നം വയ്ക്കുന്നത്. സർക്കാർ സ്ഥാപനമായ 'അസാപ്' നെ ഇടനിലക്കാരനാക്കിയിട്ടുണ്ട്.
സർക്കാരിന്റെ കമ്പനിയാക്കിയിട്ടുള്ള അസാപ്പിനാണ്, കെ -റീപ് (Kerala Resource for Education, Administration and Planning)എന്ന പേരിൽ ഒരു പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
സർവ്വകലാശാലകളിലെയും കോളേജിലേയും മുഴുവൻ വിദ്യാർത്ഥികളുടെയും എല്ലാ ഡേറ്റകളും കേ - റീപ്പിന്റെ സർവറിൽ അപ്‌ലോഡ് ചെയ്ത് സർവ്വകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തിലാണ് വിദ്യാർത്ഥികളുടെ മൊത്തം ഡേറ്റയും കൈമാറുന്നത്.
അസാപ് എന്ന പേരിൽ 2012 ൽ ആരംഭിച്ച സ്ഥാപനത്തെ 2021ൽ സർക്കാർ കമ്പനിയാക്കി മാറ്റുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന ഉഷ ടൈറ്റസ് ഐ.എ. എസ് സർവീസിൽ നിന്നും വിരമിച്ച ഉടൻ തന്നെ അസാപ്പിന്റെ ചെയർമാനും എംഡിയുമായി നിയമിച്ചു.
അസാപ്പ് ആരംഭിച്ചത് 2012ൽ
വിദ്യാർത്ഥികളുടെ ജോലി സാധ്യതകൾ ക്കായി, സർവ്വകലാശാലകൾ വ്യവസായ മേഖലയിലേക്കുള്ള ഒരു പാലമായി പ്രവർത്തിക്കുക എന്ന ലക്ഷ്യ ത്തോടുകൂടിയാണ് 2012 ൽ യൂഡിഎഫ് സർക്കാരിന്റെ കാലത്ത് അസാപ്പ് ആരംഭിച്ചത്.
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും വിദേശഭാഷ പരിജ്ഞാ നവും ആർട്ടിഫിഷ്യൽ ഇ ന്റലിജെൻസും നൽകാനാണ് സ്ഥാപിതമായത്.
അസാപ് ന് സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള യാതൊരു സംവിധാനങ്ങളുമി ല്ലായെങ്കിലും അസാപ്പിനെ കമ്പനിയാക്കി മാറ്റി സോഫ്റ്റ്‌വെയറിന്റെ ചുമതല ഏൽപ്പിച്ചതിൽ ദുരൂഹതയുള്ളതായി പരാതിയുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റികൾക്ക് വിദ്യാർത്ഥികളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ പ്രവർത്തികമാറ്റുന്നതിന്റെ ഭാഗമായുള്ള കെ റീപ് എന്ന സോഫ്റ്റ് വെയറിന്റെ ചുമതല ഏറ്റെടുത്ത് മൂന്നാമത് ഒരു സ്ഥാപനത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് അസാ പ്പിനെ കമ്പനിയായി തിരക്കിട്ട് മാറ്റിയതെന്നാണ് ആക്ഷേപം.
തുടക്കത്തിൽ വിദ്യാഭാസ നയത്തിൻ്റെ ഭാഗമായി നാലു വർഷ ബിരുദ കോഴ്സ് ആരംഭിച്ച കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവ്വകലാശാലകൾ മാത്രമേ വിദ്യാർഥികളു ടെ ഡാറ്റാ കൈമാറുന്നുള്ളു വെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല കളെയും കെ റീപ്പിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസി യായ എം കേ സി എല്ലുമായി അസാപ് തയ്യാറാക്കിയ ധാരണ പത്രമോ എം കേ സി എൽ എ ങ്ങിനെ അസാപ് ന്റെ പ്രൊവൈഡർ ആയി എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന സർക്കാരിന് കീഴിലുള്ള സി ഡിറ്റ് പോലുള്ള സ്ഥാപന ങ്ങളെയും ടെണ്ടർ നൽകിയിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളേയും ഒഴിവാക്കിയ ശേഷമാണ് അസാപ്പിലൂടെ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്ട്രയിലെ MKCL(Maharashtra Knowledge Corporation Ltd)എന്ന ഏജൻസിക്ക് കെ റീപ്പിന്റെ കരാർ നൽകാൻ തീരുമാനിച്ചത്.
ടെൻഡറിൽ പങ്കെടുക്കാത്ത ഒരു സ്ഥാപനത്തിന് സർവ്വകലാശാല വിദ്യാർത്ഥികളുടെ ഡാറ്റാ കൈമാറുന്നതും, സർവ്വകലാശാലകളാകട്ടെ അസാപ്പുമായോ, എം കേ സി എ ല്ലുമായോ യാതൊരു കരാറിലും ഒപ്പുവയ്ക്കാതെ രേഖകൾ കൈമാറുന്നതും ഗുരുതരമായ വീഴ്ചയാണ്.
ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും തമ്മിലുള്ള ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി വിസി മാരുടെ യോഗം വിളിച്ചുചേർത്ത് കെ റീപ്പിന് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറാൻ വിസി മാരോട് ആവശ്യപ്പെടുകയായിരുന്നു.
യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥിപ്രവേശനം, സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റ്കളും തയ്യാറാക്കൽ തുടങ്ങിയവ ഈ ഏജൻസി ആയിരിക്കും നിർവഹിക്കുക. വിദ്യാർത്ഥികളുടെ ആധാർ ഉൾപ്പടെയുള്ള രേഖകൾ പ്രസ്തുത കമ്പനിയായിരിക്കും സെർവറിൽ അപ് ലോ ഡ് ചെയ്യുന്നത്.
ഡാറ്റകൾ സൂക്ഷിക്കുന്നത് എംകെസിഎൽ എന്ന കമ്പനി
മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പൂനാ സർവകലാശാല ഉൾപ്പെടെ എട്ട് സർവ്വകലാശാലകളും, നാഗ്പൂർ സർവകലാശാലയും മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യമാക്കി, കരിമ്പട്ടികയിൽ പെടുത്തി ഉപേക്ഷിച്ച എംകെസിഎൽ എന്ന കമ്പനിയെയാണ് സംസ്ഥാനത്തെ സർവകലാശാല വിദ്യാർത്ഥികളുടെ ഡാറ്റകൾ സൂക്ഷിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ സർവ്വകലാശാലയുടെ അക്കാദമിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തിലുള്ള കടന്ന് കയറ്റമാണെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ യൂണിവേഴ്സിറ്റി പരീക്ഷകളുടെ
മാർക്ക്ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും തയ്യാറാക്കാൻ കരിമ്പട്ടികയിൽപെട്ട ഒരു ഏജൻസിക്ക് നൽകുന്നതിൽ യൂണിവേഴ്സിറ്റി അധികൃതർക്ക് തന്നെ ആശങ്കയുള്ളതായി അറിയുന്നു.
സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കാൻ നിർബന്ധിതമായതുകൊണ്ട് സർവ്വകലാശാല സമിതികൾ പുതിയ സംവിധാനം സംബന്ധിച്ചുള്ള പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
കേരള സർവകലാശാല വിസി നിയോഗിച്ച വിദഗ്ധ സമിതി സർവ്വകലാശാല വിദ്യാർത്ഥികളുടെ രേഖകൾ സർവ്വകലാശാലയ്ക്ക് പുറത്തുള്ള മൂന്നാമതൊരു ഏജൻസിയെ ഏൽപ്പിക്കുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡാറ്റാ സുരക്ഷയിലും ആശങ്ക രേഖപെടുത്തിയിട്ടുണ്ട്. അക്കാദമിക് ഡാറ്റകളു ടെ രഹസ്യാത്മക നിലനിർത്തുന്നതിന് മൂന്നാമത് ഒരു ഏജൻസിക്ക് രേഖകൾ കൈമാറുന്നത് നിലവിലെ ഐടി ചട്ടത്തിന്
വിരുദ്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു.