New Update
/sathyam/media/media_files/2024/11/10/pOjRjEkOIW6UxJJOa7tO.jpg)
പത്തനംതിട്ട: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത് കാര്‍ റാലി നടത്തി ! പത്തനംതിട്ടയിലാണ് സംഭവം. വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്.
Advertisment
അമ്പതോളം പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇരുപതോളം കാറുകള്‍ റാലിയില്‍ അണിനിരന്നു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലാണ് ഈ വിചിത്ര ആഘോഷം സംഘടിപ്പിച്ചത്.
ഒരു മണിക്കൂറോളം നീണ്ട ആഘോഷം സംഘടിപ്പിച്ചത് കമ്മട്ടിപ്പാടം എന്ന പേരിലുള്ള ഇടത് പ്രവര്‍ത്തകരുടെ ക്ലബാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. വഴിതടഞ്ഞുള്ള പിറന്നാളാഘോഷത്തില്‍ വിമര്‍ശനമുയരുന്നുണ്ട്.