Advertisment

കരുവന്നൂരില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ ഇ.ഡി; പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് പിന്നാലെ മുന്‍ എം.പി പി.കെ. ബിജുവിനും നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം

മുന്‍ എം.പി. പി.കെ. ബിജു, കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവര്‍ക്ക് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കി. ബിജു വ്യാഴാഴ്ചയും, ഷാജന്‍ വെള്ളിയാഴ്ചയുമാണ് ഹാജരാകേണ്ടത്. 

New Update
pk biju1

കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. മുന്‍ എം.പി. പി.കെ. ബിജു, കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവര്‍ക്ക് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കി. ബിജു വ്യാഴാഴ്ചയും, ഷാജന്‍ വെള്ളിയാഴ്ചയുമാണ് ഹാജരാകേണ്ടത്. 

Advertisment

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. 

Advertisment