/sathyam/media/media_files/2025/12/07/kottikalasam-2025-12-07-19-25-21.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു.
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്.
ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്.
കലാശക്കൊട്ടിൽ റോഡ് ഷോകളും ബൈക്ക് റാലികളുമായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ കൈയടക്കി.
മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന നേതാക്കൾ ഉൾപ്പെടെ കൊട്ടിക്കലാശത്തിന് ആവേശം കൊള്ളിച്ച് പലയിടങ്ങളിലായി പങ്കെടുത്തു. പൊതുവേ സമാധാനപരമായിരുന്നു കൊട്ടിക്കലാശം.
സർക്കാർ വീഴ്ച്ചകളുയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്‍റെ പ്രചരണം.
/filters:format(webp)/sathyam/media/media_files/2025/12/07/udf-2025-12-07-19-31-32.jpg)
കഴിഞ്ഞ ഒമ്പത് വർഷമായി ഭരണത്തിലിരിക്കുന്ന പിണറായി സർക്കാരിന്‍റെ വീഴ്ച്ചകളും അഴിമതിയും സാധാരണ ജനങ്ങൾക്കിടയിൽ തുറന്ന് കാട്ടിയായിരുന്നു പ്രചരണം.
ശബരിമലയിലെ സ്വർണകൊള്ള, ദേശീയപാത അഴിമതി, വയനാട് പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും യുഡിഎഫ് ചർച്ചയാക്കിയിരുന്നു.
വികസനത്തിനൊപ്പം രാഹുൽ മാങ്കൂട്ടവും ആയുധമാക്കിയായിരുന്നു എൽഡിഎഫ് കളത്തിലിറങ്ങിയത്.
/filters:format(webp)/sathyam/media/media_files/2025/12/07/ldf-kotti-2025-12-07-19-32-03.jpg)
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് വിജയത്തിന് കാരണമാകുമെന്നാണ് നേതാക്കൾ പറയുന്നത്.
അതിദാരിദ്ര്യ മുക്ത സംസ്ഥാന പദവിയും അടിസ്ഥാന രം​ഗങ്ങളിലെ അഭൂത വളർച്ചയും ഇടതിന് അനുകൂലമായ വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ ഇടത് വലത് മുന്നണികൾ മുൻപോട്ട് വയ്ക്കുന്ന തട്ടിപ്പിന്‍റെ രാഷ്ട്രീയത്തെ തുറന്നു കാട്ടാനായിരുന്നു എൻഡിഎയുടെ ശ്രമം.
/filters:format(webp)/sathyam/media/media_files/2025/12/07/nda-2025-12-07-19-32-18.jpg)
ശബരിമലയെ പോലും വെറുതെ വിടാത കൊള്ളക്കാരെ ജനം കൈവിടുമെന്നും പീഡനകേസിലെ പ്രതിയായ എംഎൽഎയെ സംരക്ഷിച്ച യുഡിഎഫിനെ ജനം തള്ളുമെന്നുമാണ് എൻഡിഎയുടെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us