New Update
/sathyam/media/media_files/M2lOKfJDEJJYgxYCnZMI.jpg)
കണ്ണൂർ: പാര്‍ട്ടിയോടുള്ള പരിഭവം മറന്ന് ഇ.പി. ജയരാജൻ വീണ്ടും സിപിഎം വേദിയിൽ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ജയരാജൻ പങ്കെടുത്തത്. എംവി ജയരാജൻ, ടിവി സുമേഷ് എംഎൽഎ തുടങ്ങിയ നേതാക്കളും മാർച്ചിൽ പങ്കെടുത്തു.
Advertisment
ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയശേഷം ആദ്യമായാണ് ഇ.പി. ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇപി ജയരാജനെ പാർട്ടി ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്.
പിന്നാലെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനിന്ന ഇപി ചടയൻ ഗോവിന്ദന്റെ അനുസ്മരണത്തിലും അഴീക്കോടൻ രാഘവന്റെ അനുസ്മരണത്തിലും പങ്കെടുത്തിരുന്നില്ല. ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപി വിട്ടുനിന്നിരുന്നത്.