ആത്മകഥ വിവാദം, ഇപി. ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും, പ്രാഥമികാന്വേഷണം നടത്തുന്നത് കേസെടുക്കാതെ

ആത്മകഥ വിവാദവുമായി ബന്ധപ്പെട്ടുള്ള മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

New Update
ep jayarajan-2

തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ടുള്ള മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും.  കേസെടുക്കാതെയാണ് പ്രാഥമികാന്വേഷണം നടത്തുന്നത്.

Advertisment

എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നൽകിയത്.  ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്ന്‌ കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു. 

ആത്മകഥാ വിവാദത്തില്‍ ജയരാജന്‍ ഗൂഢാലോചന ആരോപിച്ച് പരാതി നല്‍കിയിരുന്നു. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

Advertisment