New Update
/sathyam/media/media_files/M2lOKfJDEJJYgxYCnZMI.jpg)
കണ്ണൂര്‍: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ഇ.പി ജയരാജൻ.
Advertisment
ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പു ദിവസം പുസ്തകം പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതി നൽകിയ ശേഷം ഇ.പി പ്രതികരിച്ചു.
താൻ എഴുതിയെന്ന് പറയുന്ന പുസ്തകം ഇതുവരെ കണ്ടിട്ടില്ല. പുസ്തകം എഴുതാനോ പ്രസിദ്ധീകരിക്കാനോ ഡി.സി ബുക്സിനെ ഏർപ്പാടാക്കിയിട്ടില്ല. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്? ഡി.സി ബുക്സ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും ഇ.പി ആരോപിച്ചു.