/sathyam/media/media_files/3N3t0s7wnky2Ez6CLcOX.jpg)
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും എന്ന് എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പ്രവചിക്കുമ്പോൾ അത് ഏതു സീറ്റാകുമെന്ന ചർച്ചയും സജീവം. ഒന്നു മുതൽ മൂന്ന് സീറ്റ് വരെ ഇക്കുറി ബിജെപി നേടുമെന്നാണ് എബിപി സീ വോട്ടർ പ്രവചനം.
ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലം തിരുവനന്തപുരം തന്നെയാണ്. രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന വലിയ പ്രതീക്ഷയാണ് നേതാക്കൾക്ക്.
പക്ഷേ രാജീവ് ചന്ദ്രശേഖറിന് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ തീരെ ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്.
തിരുവനന്തപുരം കഴിഞ്ഞാൽ പ്രതീക്ഷയേറെയും തൃശൂരിൽ സുരേഷ് ഗോപിയിലാണ്. തൃശൂർ സുരേഷ് ഗോപി എടുക്കും എന്ന് തന്നെയാണ് ബിജെപി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
എക്സിറ്റ് പോൾ പ്രവചിക്കുന്ന മൂന്നാം സീറ്റ് ഏതാകും. പത്തനംതിട്ടയോ അതോ ആറ്റിങ്ങലോ. ? ബിജെപി നേതൃത്വത്തെ പോലും ഈ മൂന്നാം സീറ്റ് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
എന്തായാലും എല്ലാ സർവേകളും ഒരുപോലെ പ്രവചിച്ചതോടെ ആദ്യമായി ലോക്സഭയിലേക്ക് പ്രതിനിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us