അടൂർ നഗരസഭ എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഫെനി നൈനാന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പൂട്ടിയ നിലയിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയിൽ ഫെനിയുടെ പേരും പുറത്തു വന്നിരുന്നു.

സുഹൃത്തായ ഫെന്നി നൈനാൻ ഓടിച്ച കാറിൽ രാഹുൽ എത്തുകയും സിറ്റിയിൽ നിന്നും അകലെയുള്ള ഒരു ഹോം സ്റ്റേയിൽ കൊണ്ട് പോകുകയും ചെയ്തു. അവിടെ വെച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.

New Update
feny

പത്തനംത്തിട്ട : അടൂർ നഗരസഭ എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഫെനി നൈനാന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പൂട്ടിയ നിലയിൽ.

Advertisment

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയിൽ ഫെനിയുടെ പേരും പുറത്തു വന്നിരുന്നു.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് രാഹുലിനെതിരെ ഉയർന്നുവന്നിരിക്കുന്ന അടുത്ത പരാതി. 

2023 ലാണ് ഇൻസ്റ്റഗ്രാം മുഖേന രാഹുൽ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിനു ശേഷം ടെലിഗ്രാം നമ്പർ വാങ്ങുകയും അതിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. രാഹുൽ തന്നെ ആണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഈ കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരനായതിനാൽ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. 

പിന്നീട് പാർട്ടിയിലെ പല ആളുകളോടും അന്വേഷിച്ചപ്പോൾ രാഹുലിന് പാർട്ടിയിൽ ഒരു ഭാവി ഉണ്ടെന്ന് അറിയുകയും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതോടെ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു.

ഈ കാര്യം രാഹുലിനോട് പറഞ്ഞപ്പോൾ വീട്ടുകാരുമായി തന്റെ വീട്ടുകാരെ വന്നുകാണാമെന്നാണ് രാഹുൽ പറഞ്ഞത് എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

rahul mankoottathil-8

സുഹൃത്തായ ഫെന്നി നൈനാൻ ഓടിച്ച കാറിൽ രാഹുൽ എത്തുകയും സിറ്റിയിൽ നിന്നും അകലെയുള്ള ഒരു ഹോം സ്റ്റേയിൽ കൊണ്ട് പോകുകയും ചെയ്തു.

അവിടെ വെച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവ ശേഷം ഫെനി തങ്ങളെ തിരികെ കൊണ്ടു പോയി, തന്നെ വീടിനടുത്തുള്ള വഴിയിൽ ഇറക്കി വിട്ടു.

ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു.

Advertisment