കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തീപിടിത്തം. താമരശേരി ചുരത്തിലും, തിരൂരിലുമാണ് തീപിടിത്തമുണ്ടായത്.
താമരശേരി ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്ത് അടിക്കാടിന് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരൂരിൽ നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ച മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷേ സേന തീ അണച്ചു. ഇവിടെയും എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.