‘തുറമുഖത്തിനായി ആത്മാവും ഹൃദയവും സമര്‍പ്പിച്ച മുൻ മുഖ്യമന്ത്രി’ ; ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും നന്ദി പറഞ്ഞ് കരണ്‍ അദാനി

കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

author-image
shafeek cm
New Update
vizhinjamm oomman

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ സിഇഒ കരണ്‍ അദാനി. ‘തുറമുഖത്തിനായി ആത്മാവും ഹൃദയവും സമര്‍പ്പിച്ച മുൻ മുഖ്യമന്ത്രി’ പരാമർശത്തോടെയാണ് ഉമ്മൻചാണ്ടിക്ക് നന്ദി അറിയിച്ചത്.

Advertisment

അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവര്‍ക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണും ആദ്യമായെത്തിയ കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ ഫെര്‍ണാണ്‍ഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

മന്ത്രി ജിആര്‍ അനില്‍, വി ശിവന്‍കുട്ടി, മന്ത്രി കെ രാജന്‍, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍ എന്നിവര്‍ സംബന്ധിച്ചു. ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’ എന്ന കവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.

vizhinjam port
Advertisment