Advertisment

കോളേജിലെ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍; വിശദീകരണം തേടി സര്‍വകലാശാല

സസ്‌പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്

author-image
shafeek cm
New Update
prince

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ നാലു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌ക്കറിന്റെ വിശദീകരണം തേടി സര്‍വകലാശാല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് സര്‍വകലാശാല പ്രിന്‍സിപ്പലിന്റെ വിശദീകരണം തേടിയത്. അതേസമയം, വിശദീകരണം തേടി ഇന്നലെ കത്ത് ലഭിച്ചെന്നും, ഉടനടി വിശദീകരണം നൽകിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Advertisment

സസ്‌പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. അതേ സമയം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്‌ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക.

kozhikkode
Advertisment