New Update
/sathyam/media/media_files/BB5LHvqTDyiQk6hwTJJ3.jpg)
ആലപ്പുഴ: നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ സഹായിച്ചയാളാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. പാർട്ടി എടുത്ത നിലപാടുകളുടെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ആരെങ്കിലും പോയി സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.
Advertisment
''എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയാകുന്നതിന് മുമ്പുതന്നെ വെള്ളാപ്പള്ളിയെ അറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിർണായകഘട്ടങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കാര്യം ചെന്ന് പറഞ്ഞാൽ അത് തള്ളില്ല. അഭിപ്രായങ്ങൾ തുറന്നുപറയുന്ന ആളാണ്, ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും പറ്റിയും പറയുന്നതാണ്. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ട്’’– ജി.സുധാകരൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us