‘കെഎസ്ആര്‍ടിസിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ യന്ത്രം കൊണ്ടു വരും’; മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സര്‍ക്കാര്‍ തീരുമാനമാണ്. കണ്ടെത്തിയാല്‍ ഓഫിസറായാലും ഡ്രൈവറായാലും സസ്‌പെന്‍ഷന്‍ ഉറപ്പാണ്.

author-image
shafeek cm
New Update
kb ganesh kumar in action

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.

Advertisment

കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സര്‍ക്കാര്‍ തീരുമാനമാണ്. കണ്ടെത്തിയാല്‍ ഓഫിസറായാലും ഡ്രൈവറായാലും സസ്‌പെന്‍ഷന്‍ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. മുമ്പ് കെഎസ്ആര്‍ടിസി ബസിടിച്ച് എട്ടും ഒമ്പതും ആളുകള്‍ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച അത് പൂജ്യമായി. പരിശോധന കര്‍ശനമാക്കിയതോടെയാണ് മാറ്റം വന്നതെന്നും കെഎസ്ആര്‍ടിസി ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട്‌സ് 318 സിയുടെ നേതൃത്വത്തില്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കുന്ന പരിപാടി തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ganesh kumar
Advertisment