Advertisment

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതില്‍  സന്തോഷമെന്ന്‌ ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മ; ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരം; മന്ത്രിയാകുന്ന കാര്യം തന്നോടു പറഞ്ഞിരുന്നില്ല, വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്നമ്മ

മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാന്‍ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു. മന്ത്രി സ്ഥാനം ലഭിക്കുമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അന്നമ്മ

New Update
George Kurian wife Annamma

കോട്ടയം: കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതില്‍  സന്തോഷമുണ്ടെന്നു ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മ.

കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാള്‍ അധ്വാനിച്ചതിന്റെ അംഗീകാരമായാണു കരുതുന്നത്. മന്ത്രിയാകുന്ന കാര്യം തന്നോടു പറഞ്ഞിരുന്നില്ല. കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ കൂടിയാണ് അറിയുന്നത്. മന്ത്രി സ്ഥാനം ലഭിക്കുമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അന്നമ്മ പറഞ്ഞു.

Advertisment

മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തില്‍ വലിയ നേട്ടമായി കരുതാന്‍ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു. ജോര്‍ജ് കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കുടുംബം തടസം നിന്നിട്ടില്ല. പൂര്‍ണ പിന്തുണയാണു നല്‍കിയിരുന്നത്.  സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡല്‍ഹിയില്‍ എത്തി എന്നു പറഞ്ഞ് ജോര്‍ജ് കുര്യന്‍ വിളിച്ചിരുന്നുവെന്നും അതിനു ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

 സന്തോഷമുണ്ട്, സംതൃപ്തിയും. ഒത്തിരിനാള്‍ അദ്ദേഹം കഷ്ടപ്പെട്ടു. സമൂഹത്തിനു സേവനം ചെയ്യുക. സ്വരാജ്യത്തെ സ്‌നേഹിക്കുക. ചെയ്യാവുന്നതിന്റെ മാക്‌സിമം ചെയ്തു. ഭാര്‍ത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാന്‍ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിട്ടയേര്‍ഡ് മിലിറ്ററി നഴ്‌സാണ് അന്നമ്മ. 32 വര്‍ഷം സര്‍വീസിലുണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ സര്‍വീസ് ചെയ്തിട്ടുണ്ട്. ആദര്‍ശ്, ആകാശ് എന്നീ രണ്ട് ആണ്‍ മക്കളണ് ഇരുവര്‍ക്കുമുള്ളത്.  ഒരാള്‍ കാനഡയിലും മറ്റൊരാള്‍ ജോര്‍ജിയയിലുമാണ്.

Advertisment