Advertisment

ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനത്തില്‍ സന്തോഷം പങ്കിട്ടു കോട്ടയവും; ക്രൈസ്തവ സഭകളെ ബി.ജെ.പിക്കൊപ്പം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാൾ; അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോദി മന്ത്രിസഭയില്‍ അംഗമാകുന്ന കോട്ടയംകാരന്‍

ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനത്തില്‍ സന്തോഷം പങ്കിട്ടു കോട്ടയം. അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോഡി മന്ത്രി സഭയില്‍ അംഗമാകുന്ന കോട്ടയംകാരനാണ് ജോര്‍ജ് കുര്യന്‍ George Kurien alphons kannanthanam

New Update
alphons kannanthanam george kurian

കോട്ടയം: ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനത്തില്‍ സന്തോഷം പങ്കിട്ടു കോട്ടയം. അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോഡി മന്ത്രി സഭയില്‍ അംഗമാകുന്ന കോട്ടയംകാരനാണ് ജോര്‍ജ് കുര്യന്‍.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലയിലെ പ്രവര്‍ത്തന മികവാണു ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിനു പിന്നില്‍. ബി.ജെ.പിയുടെ ക്രൈവസ്തവ മുഖമെന്നു ജോര്‍ജ് കുര്യനെ വിശേഷിപ്പിക്കാം. കേരളത്തിലെ ബിഷപ്പുമാരെ അനുനയിപ്പിക്കുന്നതിലും ബി.ജെ.പിക്കൊപ്പം സഭകളെ കൊണ്ടുവരുന്നതിലും ജോര്‍ജു കുര്യന്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

Advertisment

ഏറ്റുമാനൂര്‍  കാണക്കാരി  നമ്പ്യാകുളത്ത് 1960ല്‍ പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും അഞ്ചുമക്കളില്‍ ഇളവനായാണു ജനനം. 1977ല്‍ അടിയന്തരാവസ്ഥക്കാലത്തു വിദ്യാര്‍ഥി ജനതയിലൂടെയാണു പൊതുരംഗത്തേക്ക് എത്തുന്നത്. 1980ല്‍ ബി.ജെ.പി രൂപീകൃതമായപ്പോള്‍ മുതല്‍ ബി.ജെ.പിക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്‍. മാന്നാനം കെ.ഇ കോളജ്,നാട്ടകം ഗവ. കോളജ്, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഒഫ് ലീഗല്‍ തോട്‌സില്‍ നിന്ന് എല്‍.എല്‍.ബി പഠിച്ചിറങ്ങി. ഡല്‍ഹി കോടതിയില്‍ അഭിഭാഷകനായിരുന്നു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനവും ജോര്‍ജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.

കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നായി  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിട്ടുണ്ട്. 2016ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. അന്ന് സിറ്റിങ് എംഎല്‍എ ഉമ്മന്‍ ചാണ്ടിക്കെതിരായ മത്സരത്തില്‍ 15,993 വോട്ടുകളാണ് ജോര്‍ജ് കുര്യന്‍ ബി.ജെ.പിക്കായി പിടിച്ചത്. റിട്ടയേര്‍ഡ് മിലിറ്ററി നഴ്‌സായ അന്നമ്മ ആണു ഭാര്യ. മക്കള്‍: ആദര്‍ശ്, ആകാശ്.

Advertisment