നമ്മുടെ മനസാക്ഷി എവിടെ പോയി ? സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണരുത്; പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഗവര്‍ണര്‍

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു

New Update
arif muhammed khan real

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്നും, സ്ത്രീകളോട് മാന്യതയും ബഹുമാനവും കാണിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

Advertisment

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 

"സർക്കാരിന് ഒരു കടമയുണ്ട്. അതനുസരിച്ച്‌ പ്രവർത്തിക്കണം, പക്ഷേ നമ്മുടെ മനസ്സാക്ഷി എവിടെ ? എന്താണ് നമ്മുടെ സ്വന്തം കടമ ? സമൂഹത്തിൻ്റെ കടമ എന്താണ് ? നമ്മൾ ഓരോരുത്തരുടെയും വ്യക്തിപരമായ കടമ എന്താണ് ? സ്വന്തം കുടുംബത്തിലെ സ്ത്രീകളെ എങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്? എന്തുകൊണ്ടാണ് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്‌ ?''-ഗവര്‍ണര്‍ പ്രതികരിച്ചു.

സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ഒരു ദീർഘകാല പരിപാടി ആവശ്യമാണ്. സ്ത്രീ-പുരുഷ വേർതിരിവ് അംഗീകരിക്കാനാകില്ല. സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisment