New Update
/sathyam/media/media_files/6CJq1FKSRUDXfNdfWB67.jpg)
തിരുവനന്തപുരം: സ്വർണം കടത്തുന്നതിലൂടെ ലഭിക്കുന്ന തുക നിരോധിത സംഘടനകൾക്കുള്ള ധനസഹായത്തിനാണ് വിനിയോഗിക്കുന്നതെന്ന് തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നില്ലെന്ന് കേരള പൊലീസ്.
Advertisment
സ്വർണം കടത്തുന്നതിലൂടെ ലഭിക്കുന്ന തുക നിരോധിത സംഘടനകൾക്കുള്ള ധനസഹായത്തിനാണ് വിനിയോഗിക്കുന്നതെന്ന് കേരള പോലീസിൻ്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ടെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെയാണ് പൊലീസ് പ്രസ്താവനയിറക്കിയത്.
കേരള പൊലീസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു സമയത്തും ഇത്തരമൊരു പ്രസ്താവന ഉണ്ടായിട്ടില്ല. സ്വർണവും കറൻസിയും പിടിച്ചെടുത്തതിൻ്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.