കോട്ടയം: കണ്ണൂര്‍ സെന്റര്‍ ജയിലില്‍ നിന്നു ചാടിയ ഗോവിന്ദച്ചാമിയെ വെച്ച് എ.ഐ വീഡിയോ നിര്‍മിക്കുന്നത് വ്യാപകമാകുന്നു. ജയില്‍ ചാടിയ ഗോവിന്ദച്ചാമി വില വിവര പട്ടിക കണ്ടു ഞെട്ടി.
ജയിലില്‍ ഫ്രീയായി കിട്ടുന്നവയ്‌ക്കെല്ലാം പുറത്തത് പൊന്നും വിലയാണ്. എല്ലാ ആഴ്ചയും ഒരു ദിവസം കിട്ടുന്ന മട്ടന് 1200 രൂപയായി. അരിക്ക് 75 രൂപാവരെ നല്‍കണം. ചിക്കന്‍ കിലോയ്ക്ക് 140, വെളിച്ചെണ്ണ 540, പോത്തിന് 420, പെട്രോള്‍ 105, വീട്ടുവാടക ചിന്തിക്കാനേ വയ്യ..
ഇതു തിരിച്ചറിഞ്ഞ ഗോവിന്ദച്ചാമി സ്വയം പിടികൊടുക്കുകയായിരുന്നു എന്നാണ് ട്രോളുകള്‍ നിറയുന്നത്. വിലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടുകളെ കൂടി ചോദ്യം ചെയ്യുന്നതാണ് വീഡിയോകള്‍.
ഇതോടൊപ്പം അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ ജയിലില്‍ കഴിയുന്നവര്‍ക്കു ലഭിക്കുന്നു എന്നതിലെ അമര്‍ഷവും ഇത്തരം വീഡിയോയ്ക്കു പിന്നിലുണ്ട്.
/filters:format(webp)/sathyam/media/media_files/2025/07/26/kerala-prison-escape-govindachami-2507-2025-07-26-15-43-56.jpg)
ചില വീഡിയോകളില്‍ ഞാന്‍ ജയില്‍ ചാടി, പക്ഷേ, ഈ ഒറ്റക്കയും വെച്ച് സഹായമില്ലാതെ ഞാന്‍ ചാടുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നു ചോദിക്കുന്ന വീഡിയോകളും ആളുകള്‍ നിര്‍മിച്ചിട്ടുണ്ട്. കമന്റുകളിലും നിറയെ പരിഹാസമാണ് നിറയുന്നത്.
ഗോവിന്ദച്ചാമിക്കു ഉള്ളില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ട്.. തുടങ്ങി ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി സര്‍ക്കാര്‍ തന്നെ തുറന്നുവിട്ടു എന്ന ആരോപണവും കമന്റുകളായി വരുന്നുണ്ട്.