Advertisment

സര്‍ക്കാര്‍ ഖജനാവില്‍ ഫണ്ടില്ല. മേള നടത്താനും ഉച്ചഭക്ഷണ വിരണത്തിനുമെല്ലാം തുക കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം. വിദ്യാഭാസ വകുപ്പിനു കീഴില്‍ നടക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘനം

New Update
H
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സര്‍ക്കാരിന്റെ ഖജനാവില്‍ ഫണ്ടില്ല, സ്‌കൂള്‍ മേകളള്‍ സ്വന്തം റിസ്‌കില്‍ നടത്തേണ്ടി വരുന്ന അധ്യാപകര്‍.. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്ന പ്രധാനാധ്യാപകര്‍..

Advertisment

അധ്യാപകര്‍ക്കുള്ള പണം നല്‍കുന്നതില്‍ പോലും മാസങ്ങളുടെ കാലതാമസവും..  ഇന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ നേരിടേണ്ടി വരുന്നതു കടുത്ത മാനസിക സമ്മര്‍ദമാണ്.

 

അധ്യാപകർ കടക്കെണിയിൽ !

 

ഉച്ചഭക്ഷണ നടത്തിപ്പിലൂടെ കടക്കെടണിയിലായ അധ്യാപകരോട് മേള കൂടെ നടത്താന്‍ നിര്‍ബന്ധിക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘമാനമായേ കാണാനാകൂ. ഇതിനോടകം പല അധ്യാപകരും ഉറക്കം പോലും നഷ്ടപ്പെട്ടു കടുത്ത മാനസിക സമ്മര്‍ദമാണു നേരിടുന്നത്.

സമ്മർദം താങ്ങാന്‍ കഴിയാതെ പ്രധാനാധ്യാപക സ്ഥാനത്തേക്കുള്ള പ്രമോഷന്‍ പോലും ഭയത്തോടെയാണ് അധ്യാപകര്‍ നേരിടുന്നുത്.

വൈക്കത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യാനിടയായതു വകുപ്പില്‍ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും യഥാസമയങ്ങളില്‍ നടത്താത്തതിനെത്തുടര്‍ന്നുള്ള സമ്മര്‍ദം മൂലമാണെന്നു പരാതി ഇതിനോടകം കുടുംബം ഉന്നയിച്ചു കഴിഞ്ഞു.

വൈക്കം എ.ഇ.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് ശ്യാംകുമാറാണു കഴിഞ്ഞദിവസം ജീവനൊടുക്കിയത്. എ.ഇ.ഒയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.


നാല് മാസമായി വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന തസ്തികകകളില്‍ പലതും ഒഴിഞ്ഞുകിടക്കുന്നു 


സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കുന്നില്ല. 300 ലധികം എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ തസ്തികകളില്‍ ആളില്ല. പല എ.ഇ.ഒ പോസ്റ്റുകളിലും നിയമനം നടത്താതെ ശ്യാംകുമാറിനെപോലെ സീനിയര്‍ സൂപ്രണ്ട് പോസ്റ്റിലിരിക്കുന്നവരെ അധികജോലി ഏല്‍പ്പിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.

സീനിയര്‍ സൂപ്രണ്ടുമാര്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ ചുമതല നല്‍കിയ ഏഴ് ഉപജില്ലകളുണ്ട്. ഓഫീസ് ജോലികള്‍ മാത്രം നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ കലാമേള, കായിക മേള, ശാസ്ത്രമേള, യോഗങ്ങള്‍, മറ്റ് അക്കാദമിക് കാര്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാനാവാതെ സമ്മര്‍ദത്തിലാണെന്നു വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ ആരോപിക്കുന്നു.

മേളകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറവായതിനാല്‍ സംഘാടനം ഏറ്റെടുക്കാന്‍ മടിക്കുകയാണ് ഉപജില്ലകളും സ്‌കൂളുകളും. മേളകള്‍ മുടങ്ങാതിരിക്കാനും ഇപ്പോള്‍ അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു സമ്മര്‍ദം നേരിടുന്നുണ്ട്.

വിവിധ അധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് മിക്കപ്പോഴും മേളകള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് അധ്യാപക സംഘടനകള്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ അനുഭാവ പൂണര്‍ണായ തീരുമാനം എടുത്തിട്ടില്ല.

 

മേളകൾ നടത്താൻ വിദ്യാര്‍ഥികളില്‍ നിന്നും പിരിവ് എടുക്കേണ്ട അവസ്ഥ

 

നിലവില്‍ മേളകളുടെ ഭാഗമായി ഒന്‍പതു മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും 40 രൂപ വച്ച് ശേഖരിച്ചുവരികയാണ്. ഈ തുകയില്‍ നിന്നും വേണം മേളകള്‍ നടത്താനും ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ഉള്‍പെടെയുള്ളവരുടെ മുന്‍ബാധ്യത തീര്‍ക്കാന്‍. ചുരുക്കത്തില്‍ സ്‌കൂള്‍ മേളകള്‍ അധ്യാപക സംഘടനകള്‍ക്കും ഉപജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കും വന്‍ ബാധ്യതയാണു വരുത്തുന്നത്.

നാമമാത്ര തുകയാണു സര്‍ക്കാര്‍ വിഹിതം. മുന്‍കാലങ്ങളിലെ എസ്റ്റിമേറ്റ് തുക ഇന്നുവരെ പുതുക്കാന്‍ വകുപ്പ് തയ്യാറായിട്ടില്ല.

Advertisment