സർക്കാരിനെതിരേ ആദ്യ വെടിപൊട്ടിച്ച് ഗവർണർ. കേരള സർവകലാശാലയിലെ സി.പി.എം നേതാവിനെ വഴിവിട്ട് അസോസിയേറ്റ് പ്രൊഫസ്സറാക്കാനുള്ള ശുപാർശ റദ്ദാക്കി. നേതാവിന്റെ പ്രൊമോഷന് സർക്കാർ ശ്രമിച്ചത് അടുത്ത പി.വി.സിയാക്കാൻ ലക്ഷ്യമിട്ട്. യുജിസി വിരുദ്ധ ശുപാർശ അംഗീകരിക്കില്ലെന്ന് ഗവർണർ. വളഞ്ഞ വഴിയിൽ പ്രൊമോഷന് ശ്രമിച്ചത് കരാർ ജോലി കൂടി പരിഗണിച്ച്. സർക്കാർ-ഗവ‌ർണർ മധുവിധുക്കാലം കഴിയുന്നോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
z

തിരുവനന്തപുരം: സർക്കാരുമായി അനുനയത്തിൽ മുന്നോട്ടു പോവുന്ന ഗവർണർ സർക്കാരിന്റെ ശുപാർശ തള്ളി കേരള സർവകലാശാലയിൽ ആദ്യത്തെ വെടിപൊട്ടിച്ചു.

Advertisment

കേരള സർവകലാശാല സിപിഎം അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ  എസ്. നസീബിന് കരാർ നിയമന കാലാവധി കൂടി കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സറായി നിയമനം നൽകിയ സിൻഡിക്കേറ്റ് തീരുമാനം ഗവർണർ റദ്ദാക്കി.


ഈ തീരുമാനം അംഗീകരിപ്പിക്കാൻ സർക്കാർ ഗവർണറിൽ ഏറെ സമ്മർദ്ദം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന് വഴങ്ങാതെയാണ് ഗവർണറുടെ നീക്കം. നേരത്തേ വൈസ്ചാൻസലറും സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചിരുന്നില്ല.


സിൻഡിക്കേറ്റ് തീരുമാനം പുനപരിശോധിക്കാൻ നേരത്തേ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ കാരണം കാണിക്കൽ നോട്ടീസും നൽകി.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് തള്ളി സി.പി.എം അദ്ധ്യാപക സംഘടനാ നേതാവിന് അസോ. പ്രൊഫസറായി സ്ഥാനക്കയറ്രം നൽകിയത്കേരള സർവകലാശാലാ സിൻഡിക്കേറ്റ്  ശരിവച്ചിരുന്നു.  

s

നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ യൂണിവേഴ്സിറ്റിക്ക് നൽകിയ കാരണം വിശദീകരിക്കൽ നോട്ടീസ്  ചർച്ച ചെയ്യാൻ മെയ്‌ 5 ന് കൂടിയ  കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം , സിൻഡിക്കേറ്റ് അംഗത്തിന് പ്രമോഷൻ നൽകാനുള്ള തീരുമാനം  പുനപരിശോധിക്കേണ്ട‌തില്ലെന്നും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് തള്ളിക്കളയുവാനും  തീരുമാനിച്ചിരുന്നു.  


വിസിയുടെയും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ്, ഗവർണറുടെ വിശദീകരണ നോട്ടീസ് തള്ളിയത്.


യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായി കരാർ നിയമന  കാലയളവ് പ്രൊമോഷനുള്ള അധ്യാപന പരിചയത്തിന് അംഗീകരിച്ചാൽ  നിലവിലെ നിരവധി അധ്യാപകരുടെ  പ്രമോഷനുകൾ  മുൻകാലപ്രാബല്യത്തോടെ പുനപരിശോധിക്കേണ്ടി  വരുമെന്ന് വിസി ഡോ:മോഹനൻ കുന്നുമ്മേൽ ചൂണ്ടികാട്ടിയിരുന്നു.  

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോട് കൂടിയ മുൻകാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.

അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തേക്കാൾ കുറഞ്ഞ  വേതനത്തിലാണ് സംസ്കൃത സർവകലാശാലയിൽ  നസീബിന് താൽക്കാലിക നിയമനം നൽകിയിരുന്നത്.


അതിനിടെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വിസി യുടെ നിലപാട് ചോദ്യം ചെയ്ത് ഡോ. നസീബ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവർണർ  തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.


നിയമസഭയുടെ അവസാന സമ്മേളനം പാസാക്കിയ സർവ്വകലാശാല  നിയമഭേദഗതി ബില്ലിൽ പിവിസിയുടെ യോഗ്യത പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറുടേതായി താഴ്ത്താൻ
തീരുമാനിച്ചത് ഈ സംഘടനാ നേതാവിന് പിവിസിയായി നിയമനം നൽകുന്നതിന്  വേണ്ടിയാണെന്നും അതുകൊണ്ടാണ് യൂജിസി വ്യവസ്ഥ മറികടന്ന് പ്രൊമോഷൻ നൽകാൻ സിൻഡിക്കേറ്റിലെ സിപിഎം അംഗങ്ങൾ നിലപാട് എടുത്തതെന്നും ആരോപണമുണ്ട്.

നസീബ് മുൻപ് സംസ്കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നത്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നത് യു.ജി.സി ചട്ടങ്ങൾക്കെതിരാണെന്നും മുൻകാല പ്രാബല്യത്തോടെ നിരവധി സ്ഥാനക്കയറ്റങ്ങൾ പുന:പരിശോധിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.


1997ൽ സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷക്കാലത്തെ കരാർ അദ്ധ്യാപന പരിചയം കൂടി കണക്കിലെടുത്ത് അസോ. പ്രൊഫസറായി പ്രൊമോഷൻ നൽകണമെന്നാണ് സമ്മർദ്ദം.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂർ വാഴ്സിറ്റിയിൽ അസോ. പ്രൊഫസർ നിയമനത്തിനും ഉപയോഗിച്ചത് ഇതേ തന്ത്രമായിരുന്നു. ലക്ചററുടെ ശമ്പളത്തിന്റെ പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി '97-98ൽ കൈപ്പറ്റിയിരുന്നത്.

യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർ നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപ് യൂണിവേഴ്സിറ്റിയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ അംഗീകരിക്കണം.


ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചു. പിന്നീട് അദ്ദേഹം വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രൊഫസർ ശുപാർശ ചെയ്തു.


അദ്ധ്യാപക നേതാവിനോടൊപ്പം സർവീസിൽ പ്രവേശിച്ചവർ പ്രമോഷന് പരിഗണിക്കാനുള്ള അർഹത നേടാതിരിക്കുമ്പോഴാണ് നസീബ് കുറുക്കുവഴിയിലൂടെ അസോസിയറ്റ് പ്രൊഫസറാകാൻ ശ്രമിച്ചത്. അസി. പ്രൊഫസ്സറായി 12 വർഷത്തെ സർവീസുണ്ടെങ്കിലേ അസോ. പ്രൊഫസർ തസ്തികയ്ക്ക് അർഹനാവൂ.

97- 98 വർഷം സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയിൽ 38-മത് റാങ്കിൽ നിയമിതനായതിന്റെ ഒന്നര വർഷം കാലയളവാണ് 26 വർഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസസർ പ്രൊമോഷന് ഇപ്പോൾ പരിഗണിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ -ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ ഇത് പരിഗണിച്ചിരുന്നില്ല.