കണ്ണന്റെ സന്നിധിയില്‍ പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ വധൂവരന്‍മാര്‍, ആറു മണ്ഡപങ്ങള്‍, 350-ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ നാലു മുതല്‍ താലിക്കെട്ട് ! ഗുരുവായൂര്‍ അമ്പലനടയില്‍ ഇന്ന് കല്യാണമേളം

റെക്കോഡ് കല്യാണമേളത്തിന് സാക്ഷിയാകാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

New Update
guruvayur

തൃശൂര്‍: റെക്കോഡ് കല്യാണമേളത്തിന് സാക്ഷിയാകാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. 360ന് അടുത്ത് കല്യാണമാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കല്യാണം ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ നടക്കുന്നത്. കണ്ണന്റെ സന്നിധിയില്‍ പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ വധൂവരന്‍മാര്‍ ഇന്ന് ഗുരുവായൂരിലേക്ക് ഒഴുകിയെത്തും.

Advertisment

പുലര്‍ച്ചെ നാലു മുതലാണ് താലിക്കെട്ട്. ഇതിനായി ആറു മണ്ഡപങ്ങള്‍ ക്രമീകരിച്ചു. ഇതിനൊപ്പം മറ്റ് ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ടോക്കണ്‍ കൊടുത്താകും വധൂവരന്മാരെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുക. റെക്കോഡ് കല്യാണം കണക്കിലെടുത്ത് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ലെന്നാണ് വിവരം.

Advertisment