New Update
/sathyam/media/media_files/gpj5eyxy3BQAswxnvGdR.jpg)
ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുധാകരന്‍ പറയുന്നതെന്ന് സലാം പറഞ്ഞു.
Advertisment
''ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ​ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാർട്ടി അതിജീവിച്ചു. ​ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. പാർട്ടിക്ക് ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തും നല്ല സംഭാവന നൽകിയ ആളാണ് ജി. സുധാകരൻ. എല്ലാവരും ബഹുമാനിക്കുന്ന മുതിർന്ന നേതാവുമാണ്. പക്ഷെ എന്തുകൊണ്ടോ പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല''-സലാം പറഞ്ഞു.