/sathyam/media/media_files/U8FZNQuXmekm0bMUW7ws.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കടുക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ഒമ്പത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് നല്‍കി. മൂഴിയാര്‍ (71.64 ശതമാനം), മാട്ടുപ്പെട്ടി (95.56), പൊന്മുടി (97.24), കല്ലാര്‍കുട്ടി (98.48), ഇരട്ടയാര്‍ (36.73), ലോവര്‍പെരി യാര്‍ (100), കുറ്റ്യാടി (97.76), ബാണാസുര സാഗര്‍ (94.20) എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ടാണുള്ളത്. ജലനിരപ്പ് 91 ശതമാനത്തിലെത്തിയ ജലവിഭവ വകുപ്പിന് കീഴിലുള്ള മീങ്കര ഡാമും റെഡ് അലേര്‍ട്ടിലാണ്. ഇടുക്കി ഡാമിലെ ജലനിര പ്പ് 58 ശതമാനമായി ഉയര്‍ന്നു.