/sathyam/media/media_files/CKIG1sheXU7muJ4dnGgj.jpg)
കൊച്ചി: കാമുകന്റെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ 16കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി. ഗര്‍ഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാത്തത്.
ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഉത്തരവില്‍ നിര്‍ണായകമായി.
കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽപര്യമാണെങ്കിൽ പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
മെഡിക്കല്‍ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി. വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താനും അനുവദിക്കാറുണ്ട്.
എന്നാല്‍ ഇവിടെ ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായം കടന്നതിനാലാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാത്തത്.